കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തെ തുടർന്ന് അപകടാവസ്ഥയിലായ എല്ലാ ആശുപത്രി കെട്ടിടങ്ങളുടെ വിവരം ശേഖരിക്കാന്‍ ആരോഗ്യ വകുപ്പ്. ആശുപത്രി കെട്ടിടങ്ങളുടെ സ്ഥിതിവിവരം ശേഖരിക്കാനാണ് നിര്‍ദ്ദേശം.
അടിയന്തരമായി വിവരങ്ങള്‍ കൈമാറാന്‍ ആരോഗ്യ ഡയറക്ടറാണ് നിര്‍ദ്ദേശം നല്‍കിയത്. അപകട അവസ്ഥയിലായ കെട്ടിടങ്ങളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഫയര്‍ എന്‍ഒസി ലഭിക്കാത്ത കെട്ടിടങ്ങളുടെ വിവരങ്ങളും തേടിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ആരോഗ്യ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്.
Read more
അതേ സമയം മരിച്ച ബിന്ദുവിന്റെ കുടുംബത്തിന്റെ വീട് നിര്‍മ്മാണം ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി ആർ ബിന്ദു പ്രസ്താവിച്ചു. ബിന്ദുവിന്റെ വീട് നവീകരിക്കാൻ ഉടൻ പണം അനുവദിക്കുമെന്ന് പറഞ്ഞ മന്ത്രി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എൻഎസ്എസ് നിര്‍മ്മാണം നടത്തുമെന്നും വീടിന്റെ പണി പൂര്‍ത്തിയാക്കുമെന്നും അറിയിച്ചു. ബിന്ദുവിന്റെ കുടുംബത്തെ വിളിച്ച് സംസാരിച്ചിരുന്നെന്നും മന്ത്രി അറിയിച്ചു. വൈകാതെ ബിന്ദുവിന്റെ വീട് സന്ദര്‍ശിക്കുമെന്നും മന്ത്രി വ്യക്തമാക്കി.