അണ്ടർ 19 പെൺകുട്ടികൾ വരെ നൂറ് റൺസ് എളുപ്പത്തിൽ പിന്തുടരുമായിരുന്നല്ലോ, അവനാണ് ഈ അവസ്ഥയ്ക്ക് കാരണം; ഇന്ത്യൻ താരത്തിന് എതിരെ ട്രോൾ

ഞായറാഴ്ച ലഖ്‌നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ടി20 ഐയിൽ ന്യൂസിലൻഡിനെതിരെ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ജയിച്ചെങ്കിലും ചെറിയ ലക്‌ഷ്യം പിന്തുടർന്ന് ജയിക്കാൻ ശരിക്കും കഷ്ടപ്പെട്ടു.

സ്പിന്നർമാർക്ക് ഏറെ സഹായമുണ്ടായിരുന്ന ഒരു ട്രാക്കിൽ, ബാറ്റിംഗ് ഒട്ടും എളുപ്പമായിരുന്നില്ല. രണ്ട് ടീമുകൾക്കും ഒരു സിക്സ് പോലും നേടാനായില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. എന്തിരുന്നാലും ഇന്ത്യൻ ബാറ്റിംഗ് നിരയുടെ കഴിവ് അനുസരിച്ച് ഈ ടോട്ടൽ ഇതിലും വേഗത്തിൽ മറികടക്കാം ആയിരുന്നു എന്നും അനാവശ്യ സമ്മർദ്ദമാണ് സൃഷ്ടിച്ചതെന്നുമാണ് ആരാധകർ പറയുന്നു.

ഒടുവിൽ, അവസാന ഓവറിൽ അത് 7 റൺസ് വേണം എന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തി, 2 പന്തിൽ 3 വേണ്ടിവന്നു, സൂര്യകുമാർ യാദവ് ഒരു ബൗണ്ടറി പറത്തി ഒരു പന്ത് ബാക്കി നിൽക്കെ ഇന്ത്യക്ക് ജയം ഉറപ്പിച്ചു.
എന്നിരുന്നാലും, ആരാധകർ അവരുടെ സമീപനത്തിൽ ഒരു തരത്തിലും തൃപ്തരായില്ല, അതൃപ്തിയും നിരാശയും പ്രകടിപ്പിച്ചു.

Read more

ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങുന്നത് ഹാര്ദിക്ക് പാണ്ഡ്യ തന്നെയാണ്. ഇത്ര നന്നായി ഫിനിഷർ റോൾ ചെയ്യുന്ന താരമായിട്ടും അവസാനം വരെ സമ്മർദ്ദം ഇന്ത്യക്ക് കൊടുത്തു എന്നതിന്റെ പേരിലാണ് വിമർശനം ഏറ്റുവാങ്ങുന്നത്. ഇന്നലെ ലോകകിരീടം നേടിയ ഇന്ത്യയുടെ അണ്ടർ 19 പെണ്കുട്ടികൾ വരെ ഈ സ്കോർ എളുപ്പത്തിൽ ചെയ്‌സ് ചെയ്യും എന്നാണ് ട്രോളുകളിൽ പറയുന്നത്.