ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 101 റൺസിന് കൂറ്റൻ ജയം. ബോളർമാരുടെ സംഹാരതാണ്ഡവത്തിനായിരുന്നു പ്രോട്ടീസ് ഇരയായത്. ജസ്പ്രീത് ബുംറ, അർശ്ദീപ് സിങ്, വരുൺ ചക്രവർത്തി, അക്‌സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും, ഹാർദിക് പാണ്ട്യ, ശിവം ദുബൈ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി.
കട്ടക്കില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് അടിച്ചെടുത്തത്. ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിങ് ബലത്തിലാണ് പൊരുതാവുന്ന സ്‌കോര്‍ ഉയര്‍ത്തിയത്. തുടക്കം മുതല്‍ ഇന്ത്യ തകര്‍ച്ച നേരിട്ട ഇന്ത്യയെ ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ഫിഫ്റ്റിയാണ് രക്ഷിച്ചത്. 28 പന്തില്‍ നാല് സിക്‌സറും ആറ് ബൗണ്ടറിയുമായി 59 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹാര്‍ദിക്കാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
എന്നാൽ ആരാധകർക്ക് വീണ്ടും നിരാശ സമ്മാനിച്ചിരിക്കുകയാണ് വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. നാളുകൾ ഏറെയായി ടി-20 ക്രിക്കറ്റിൽ മോശം ഫോമിലാണ് താരം തുടരുന്നത്. ഓസ്‌ട്രേലിയക്കെതിരെ നടന്ന പരമ്പരയിലും, ഏഷ്യ കപ്പിലും താരം ബാറ്റിംഗിൽ ഫ്ലോപ്പാവുകയായിരുന്നു.
Read more
ഇന്നലെ നടന്ന മത്സരത്തിൽ 2 പന്തിൽ 4 റൺസ് മാത്രമായിരുന്നു താരത്തിന്റെ സംഭാവന. ബാറ്റിംഗിന് ഇറങ്ങിയ താരം മിന്നൽ വേഗത്തിലാണ് തിരിച്ച് ഡ്രസിങ് റൂമിലെത്തിയത്. കഴിവുള്ള താരങ്ങളെ പുറത്തിരുത്തി ഗില്ലിനു എന്തിനാണ് വീണ്ടും അവസരങ്ങൾ കൊടുക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം.







