തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ തിരുവനന്തപുരം കോർപ്പറേഷനിലെ വഞ്ചിയൂരിൽ സംഘർഷം. സിപിഎം കള്ളവോട്ട് ചെയ്തെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്. സിപിഎമ്മിൻ്റെ നേതൃത്വത്തിൽ നൂറിലേറെ കള്ളവോട്ട് നടന്നെന്നും വാർഡിൽ റീപോളിങ് വേണമെന്നും ബിജെപി ആവശ്യപ്പെട്ടു. സംഭവത്തിൽ ബിജെപി പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. റോഡിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ കൈയാങ്കളിയുമുണ്ടായി. ബിജെപി പ്രവർത്തകനെ മർദിച്ചതായും ആരോപണമുണ്ട്.


