ഖമനയിയുടെ ഭാര്യ മരിച്ചു; പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു

ഇറാന്റെ നേതാവായിരുന്ന കൊല്ലപ്പെട്ട ആയത്തുള്ള ഖമനയിയുടെ ഭാര്യ മരിച്ചു. യുഎസ് ഇസ്രയേൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കറ്റ മൻസൂറ ഖൊജാസ്‌തേഹ്, ഖമനയി മരിച്ച് രണ്ടാം ദിവസമാണ് മരണത്തിന് കീഴടങ്ങിയത്.

ഖമനയി കൊല്ലപ്പെടാൻ ഇടയായ അതേ ആക്രമണത്തിൽ മൻസൂറയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 78കാരിയായ മൻസൂറ ഖമനയിയുടെ ഒരേയൊരു ഭാര്യയാണ്. ഇവർ 1964ലാണ് വിവാഹിതരായത്.

Read more

ഖമനയിയുടെ മകളും പേരക്കുട്ടിയും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഭാര്യയുടെ മരണവും സ്ഥിരീകരിച്ചിരിക്കുന്നത്.