'നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ ഇടപെടൽ അന്വേഷിക്കണം, രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവർ അയാൾക്കൊപ്പം'; വിമർശിച്ച് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസിൽ യുഡിഎഫ് കണ്‍വീനര്‍ അടൂർ പ്രകാശിന്റെ ഇടപെടൽ അന്വേഷിക്കണമെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കേസിൽ ദിലീപിന് നീതി കിട്ടിയെന്ന പരാമർശവുമായി അടൂർ പ്രകാശ് നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി രംഗത്തെത്തിയത്. വ്യക്തമായ ബോധ്യത്തോടെയാണ് അടൂർ പ്രകാശ് അക്കാര്യങ്ങൾ പറഞ്ഞിട്ടുള്ളതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

യുഡിഎഫ് അങ്ങിനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു എന്നും ഭാഗ്യലക്ഷ്മി വിമർശിച്ചു. രാഹുൽ മങ്കൂട്ടത്തിൽ വിഷയത്തിൽ പോലും നടപടി എടുത്തത് എങ്ങിനെയാണെന്ന് നമ്മൾ കണ്ടതാണ്. യു ഡി എഫ് അധികാരത്തിൽ വന്നാൽ ഇങ്ങനെ ആകുമോ പെരുമാറുകായെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവർ അയാൾക്കൊപ്പമാണ്. വിധി കേൾക്കാൻ ദിലീപ് പോയത് തയ്യാറെടുപ്പോടെയാണെന്ന് തോന്നി എന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി.

ഇതുവരെ മഞ്ജു വാര്യരുടെ പേര് പറയാതെ ഇന്നലെ പറഞ്ഞത് ഉള്ളിന്റെ ഉള്ളിൽ ഭയമുള്ളത്കൊണ്ടാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. മഞ്ജുവിനോട് ശ്രദ്ധിക്കണമെന്ന് നേരത്തെ പറഞ്ഞിട്ടുള്ളതാണ്. ക്രിമിനൽ സംഘം തന്നെപ്പെടുത്തി എന്നാണ് ദിലീപ് പറഞ്ഞത്. എന്തിന് പെടുത്തി എന്ന്കൂടി അറിയണം. അയാളുടെ പേര് പറഞ്ഞത് അതിജീവിതയല്ല ഒന്നാം പ്രതിയാണെന്നും ഒരു തെറ്റും ചെയ്യാത്ത ഒരാളെ ഇത്രയും നാൾ ജയിലിൽ ഇടാൻ പറ്റുമോയെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.

Read more