INDIAN CRICKET: ധോണിയെ അനുകരിക്കാന്‍ ശ്രമിച്ചു, എന്നാല്‍ ബിസിസിഐ നല്‍കിയത് എട്ടിന്റെ പണി, രോഹിത് ശര്‍മ്മയുടെ വിരമിക്കലില്‍ സംഭവിച്ചത്

എംഎസ് ധോണി ചെയ്തതുപോലെ വിരമിക്കാന്‍ രോഹിത് ശര്‍മ്മ ആഗ്രഹിച്ചെന്നും എന്നാല്‍ ബിസിസിഐ അതിന് അനുവദിച്ചില്ലെന്നും റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയില്‍ ക്യാപ്റ്റനായി തുടര്‍ന്ന് കളിക്കാന്‍ രോഹിത് ആഗ്രഹിച്ചിരുന്നതായാണ് വിവരം. ടെസ്റ്റ് പരമ്പര നടക്കുന്നതിനിടെ വിരമിക്കാന്‍ രോഹിത് ബിസിസിഐയോട് താത്പര്യം പ്രകടിപ്പിച്ചെങ്കിലും അതിന് അനുമതി നല്‍കാതിരുന്നതോടെ താരം വിരമിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വിരമിക്കല്‍ സമയത്ത് ധോണിയെ പോലെ ചെയ്യാനാണ് രോഹിത് ആഗ്രഹിച്ചത്. 2014ല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയായിരുന്നു എംഎസ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ സ്ഥിരതയുളള താരങ്ങളെയാണ് സെലക്ടര്‍ ടീമിലെടുക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ രോഹിതിന് ക്യാപ്റ്റന്‍സി നല്‍കാതെ അദ്ദേഹത്തെ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ക്ക് സമ്മതമായിരുന്നു.

Read more

എന്നാല്‍ ക്യാപ്റ്റനല്ലാതെ കളിക്കാന്‍ രോഹിതിന് താത്പര്യമില്ലാത്തതിനാല്‍ താരം വിരമിക്കുകയായിരുന്നു. രോഹിത് വിരമിച്ച് ഒരാഴ്ചയ്ക്കുളളിലാണ് വിരാട് കോഹ്ലിയും ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയത്. സീനിയര്‍ താരങ്ങളുടെ അടുപ്പിച്ചുളള വിരമിക്കല്‍ ഇന്ത്യന്‍ ടീമില്‍ വലിയ വിടവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുളള ടീമിനെ തിരഞ്ഞെടുക്കുന്നത് ഇനി സെലക്ടര്‍മാര്‍ക്ക് വലിയ വെല്ലുവിളിയായിരിക്കും.