റിതുരാജ് ഗെയ്ക്‌വാദിന് പകരക്കാരനായി എത്തി ഈ സീസണില്‍ ചെന്നൈക്കായി ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച താരമാണ് ആയുഷ് മാത്രെ. റിതുരാജിന്റെ വിടവ് നികത്തി സിഎസ്‌കെയ്ക്കായി നിര്‍ണായക മത്സരങ്ങളില്‍ ആയുഷ് കത്തിക്കയറി. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരെയും 20 പന്തില്‍ 43 റണ്‍സെടുത്ത് ചെന്നൈക്ക് മികച്ച തുടക്കമാണ് ആയുഷ് നല്‍കിയത്. എട്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്ന ഇന്നിങ്‌സാണ് യുവതാരം കാഴ്ചവച്ചത്. പവര്‍പ്ലേ ഓവറുകളില്‍ ടീം സ്‌കോര്‍ 68 റണ്‍സില്‍ എത്തിച്ച ശേഷമായിരുന്നു ആയുഷിന്റെ മടക്കം.
തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ചെന്നൈക്കായി പിന്നീട് കത്തിക്കയറുകയായിരുന്നു താരം. ഒരിക്കല്‍കൂടി ഇംപാക്ടുളള ഇന്നിങ്‌സ് കാഴ്ചവച്ചതോടെ ക്രിക്കറ്റ് പ്രേമികളുടെ കയ്യടി വീണ്ടും നേടുകയാണ് യുവതാരം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നേടിയ 94 റണ്‍സാണ് ഈ സീസണില്‍ ആയുഷ് നേടിയ എറ്റവും ഉയര്‍ന്ന സ്‌കോര്‍. 17കാരനായ ആയുഷ് മാത്രെയാണ് ഈ സീസണില്‍ ചെന്നൈക്ക് സംഭവിച്ച എറ്റവും നല്ല കാര്യമെന്ന് പറയുകയാണ് നെറ്റിസണ്‍സ്.
Read more
സിഎസ്‌കെയുടെ ഭാവി സൂപ്പര്‍താരമായി മാറാന്‍ ആയുഷ് മാത്രെയ്ക്ക് സാധിക്കുമെന്ന് മറ്റുചിലരും കുറിക്കുന്നു. ആയുഷിന് പുറമെ രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാര താരം വൈഭവ് സൂര്യവന്‍ഷിയും എല്ലാവരും ഒരുപോലെ ഉറ്റുനോക്കുന്ന താരമാണ്. അണ്ടര്‍ 19 തലത്തില്‍ വൈഭവും ആയുഷും ഒരുമിച്ച് കളിച്ചിട്ടുണ്ട്.