ആവേശ് ഖാന്റെ ചിരിക്ക് പിന്നില്‍ അഹങ്കാരമോ?, സത്യം മനസ്സിലാക്കിയിട്ട് പറയൂ

ഡല്‍ഹി ക്യാപ്റ്റല്‍സ് ബോളര്‍ ആവേശ് ഖാന്റെ ചിരിയാണ് ക്രിക്കറ്ര് ലോകത്തെ പ്രധാന ചര്‍ച്ച വിഷയം. ബാംഗ്ലൂര്‍-ഡല്‍ഹി മത്സരത്തിലെ അവസാന ഓവറിലെ സംഭവ വികാസങ്ങളാണ് ചൂടന്‍ ചര്‍ച്ചയ്ക്ക് വിഷയം. നിര്‍ണായകമായ അവസാന ഓവറില്‍ ശ്രീകര്‍ ഭരത് തന്റെ ബോള്‍ റണ്‍ നേടാതെ മിസാക്കിയത് കണ്ട് ആവേശ് ഖാന്‍ ചിരിച്ചതാണ് സംഭവം. ഇത് അഹങ്കാര ചിരിയായിരുന്നു എന്നാണ് ഒരു പക്ഷം വാദിക്കുന്നത്. എന്നാല്‍ അത് അഹങ്കാര ചിരിയല്ലെന്നും, ബോള്‍ സ്‌ളൊട്ടില്‍ എറിഞ്ഞിട്ടും പ്രഹരമേല്‍ക്കാതെ രക്ഷപ്പെട്ടതിന്റെ കൗതുകമായിരുന്നെന്നുമാണ് മറുപക്ഷം പറയുന്നത്.

ചില ആരാധരുടെ പ്രതികരണങ്ങള്‍…

ആ ഇംഗ്ലീഷ് കമന്ററി പറഞ്ഞവരാണ് ഇത് അഹങ്കാരം ആക്കിയത്. ഹിന്ദിയില്‍ നല്ല വ്യക്തമായി പറഞ്ഞതാണ് അത് ബോള്‍ സ്‌ളൊട്ടില്‍ എറിഞ്ഞിട്ടും അടി കിട്ടാത്ത കൊണ്ട് ചിരിച്ചതാണന്ന്. പന്തും ചിരിച്ചു പോയി

ആ ബോളില്‍ അടി കിട്ടാത്തതിന്‍റെ ആശ്വാസത്തില്‍ ആണ് ആവേഷ് ചിരിച്ചത്.

തല്ല് കൊള്ളാതെ രക്ഷപെട്ടത്തിനു കിളി പോയി ചിരിച്ചു പോയി പാവം…അതിനു ഇപ്പൊ പേര് അഹങ്കാരം എന്നും

അവന്‍ പന്ത് നെ നോക്കിയാണ് ചിരിച്ചത് കാരണം പന്ത് ആണ് അവരുടെ ക്യാപ്റ്റന്‍. കണ്ടം ക്രിക്കറ്റ് എങ്കിലും കളിച്ചിട്ടുള്ളവര്‍ക് മനസിലാകും ഒരു അടികിട്ടേണ്ട ബോള്‍ മിസ്സ് ആകുമ്പോ ഉള്ള ആശ്വാസം രക്ഷപെട്ടു എന്നുള്ള ഒരു സന്തോഷവും

സ്‌ളൊട്ടില്‍ വന്ന ബോള്‍ അടിക്കാതെ പോയതിന്റെ ആശ്വാസം ആയിരിക്കും പാവത്തിന്

Read more

ബൗണ്ടറി പോവുമെന്ന് വിചാരിച്ച delivery dot ആയതിന്റെ ആശ്ചര്യത്തില്‍ ചിരിച്ച് ആണെന്നെ എനിക്ക് തോന്നിയിട്ടുള്ളൂ