ധൈര്യത്തില്‍ എന്നും ഒരു പടി മുന്നില്‍ നില്‍ക്കുന്ന ഒരു ടിപ്പിക്കല്‍ പഞ്ചാബി, ധീരനായ പോരാളി

മനീഷ് മധുസുദന്‍

കളിക്കും കളിക്കളത്തിനും അപ്പുറം അയാള്‍ നമുക്ക് നേരെ വച്ച് നീട്ടുന്ന വലിയൊരു മോട്ടിവേഷന്‍ ഉണ്ട്. കഠിന പരിശ്രമത്തിനും നിശ്ചയദാര്‍ഢ്യത്തിനും മുന്നില്‍ മരണം വരെ തോറ്റു തൊഴുതു മാറി നില്‍ക്കും എന്നൊരു സന്ദേശം..

ഒരൂന്നുവടി കണക്കെ മുട്ടുകുത്തി ബാറ്റില്‍ പിടിച്ചിരുന്നു ക്യാന്‍സര്‍ കോശങ്ങളുടെ കൊല്ലുന്ന വേദനയും സഹിച്ച് ഗ്രൗണ്ടില്‍ രക്തം തുപ്പിയ കാഴ്ചയില്‍ നിന്ന് അതേ ടൂര്‍ണമെന്റിന്റെ താരത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ ഉള്ള പുഞ്ചരിയിലേക്ക് അധിക ദൂരമില്ല എന്ന് നമുക്ക് കാണിച്ചു തന്ന ഫീനിക്‌സിയന്‍ മെന്റാലിറ്റി. അയാളുടെ കളി കണ്ട് തുടങ്ങിയ നാള്‍ മുതല്‍ ആരല്ലാമോ ആണെനിക്കയാള്‍.

IPL 2021: There Is A Lot Of Yuvraj Singh In Venkatesh Iyer's Batting - Parthiv Patel
കവറിലൂടെയും പോയിന്റിലൂടെയും ഒക്കെ പോയിരുന്ന പന്തിനെ നോക്കി ബൗണ്ടറി ഫീല്‍ഡറിലേക്ക് കൈ ചൂണ്ടിയിരുന്ന ഒരു തലമുറയെ ഓടിയും പറന്നും ഒക്കെ ഫീല്‍ഡ് ചെയ്യാന്‍ പഠിപ്പിച്ച, വിസ്മയിപ്പിച്ച ഗ്രൗണ്ട് പ്രസന്റ്‌സ് ആണയാളെനിക്ക്. ദാദക്ക് ശേഷം ഇടം കൈയ്യന്‍ ബാറ്റിങ്ങിന് ഇത്രയേറെ സൗന്ദര്യം ഉണ്ടെന്ന് വീണ്ടും വീണ്ടും തെളിയിച്ചവനാണ് എനിക്കയാള്‍.

Yuvi @300 still strong: A look at the glorious-fighting career of Yuvraj Singh - The Financial Express
തലക്ക് നേരെ വെടിയുണ്ട പോലെ പാഞ്ഞു വരുന്ന ബൗണ്‍സര്‍ ഡെലിവറികളെ ബാക്ഫുട്ടില്‍ ഒരു വൃത്തം വരച്ചു ഫൈന്‍ ലെഗ്ഗിന്റെ മുകളിലൂടെ ഗാലറിയില്‍ എത്തിക്കുന്ന മാന്ത്രികത ബാറ്റില്‍ ഒളിപ്പിച്ച ഒരു എനിഗ്മയാണ്
എനിക്കയാള്‍.

Its been nine years since Yuvraj Singh hit those historic six sixes
തന്നെ കയറി ചൊറിയാന്‍ വന്ന ഫ്‌ളിന്റോഫിനുള്ള മറുപടി ബ്രോഡിന്റെ കയ്യില്‍ കൊടുത്തു വിട്ട, ആരാടാ എന്ന് ചോദിച്ചാല്‍ എന്താടാ എന്ന് ചോദിക്കുന്ന, ധൈര്യത്തില്‍ എന്നും ഒരു പടി മുന്നില്‍ നില്‍ക്കുന്ന ഒരു ടിപ്പിക്കല്‍ പഞ്ചാബിയാണ് എനിക്കായാള്‍..
കാന്‍സര്‍ കോശങ്ങള്‍ ശരീരത്തിനേ കാര്‍ന്നു തിന്നുമ്പോള്‍ പോലും അതിനെ പുല്ല് പോലെ കണ്ട് ജീവന്‍ പോലും പണയം വച്ച് സ്വന്തം രാജ്യത്തിന് വേണ്ടി പാഡണിഞ്ഞും ബോളെറിഞ്ഞും പോരാടി വിജയം കൈവരിച്ച ധീരനായ ഒരു പോരാളിയാണ് എനിക്കായാള്‍..

Read more

Yuvraj Singh And Chris Gayle Could Play For Melbourne Club In Australian Summer- Inext Live
ഒന്ന് നേരിട്ട് കണ്ടിട്ട് പോലുമില്ല, പക്ഷേ ക്രിക്കറ്റിന് അകത്തും പുറത്തും നിങ്ങളെനിക്ക് ആരെല്ലാമോ ആണ്. വാക്കുകള്‍ക്ക് വിവരിക്കാനാവാത്ത ക്രിക്കറ്റ് നിമിഷങ്ങള്‍ സമ്മാനിച്ചവനേ. പ്രിയപ്പെട്ട യുവരാജാവേ.. ഒരായിരം ജന്മദിനാശംസകള്‍..