അടുത്തിടെ നടന്ന കൗണ്ടി ചാമ്പ്യൻഷിപ്പ് മത്സരത്തിനിടെ, റൺ പൂർത്തിയാക്കുന്നതിനിടെ സംഭവിച്ച തമാശ ഏറ്റെടുത്ത് ആരാധകർ. ലങ്കാഷെയറും ഗ്ലൗസെസ്റ്റർഷെയറും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം നടന്നത്. ടീമിന്റെ പത്താം നമ്പർ ബാറ്റ്സ്മാൻ ഓടുന്നതിനിടെ അദ്ദേഹത്തിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ താഴെ പോകുക ആയിരുന്നു .
ടോം ബെയ്‌ലിയായിരുന്നു എന്ന താരത്തിനാണ് അബദ്ധം പറ്റിയത്. ബാറ്റ് ചെയ്യുന്നതിനിടയിൽ ഒരു ക്വിക്ക് സിംഗിൾ എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ ഫോൺ പോക്കറ്റിൽ നിന്ന് താഴെ പോയത്,. ക്രിക്കറ്റിൽ അങ്ങനെ ഇങ്ങനെ ഒന്നും കാണാത്ത കാര്യം ആയതിനാൽ തന്നെ ഈ വീഡിയോ ഇപ്പോൾ വൈറലാണ്.
കൗണ്ടി ചാമ്പ്യൻഷിപ്പ് മത്സരത്തിനിടെ ഗ്ലൗസെസ്റ്റർഷെയർ പേസർ ജോഷ് ഷായ്‌ക്കെതിരെ 114-ാം ഓവറിൽ സ്കോർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബെയ്‌ലിയുടെ പോക്കറ്റിൽ നിന്ന് ഫോൺ പോകുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. പന്ത് ഫൈൻ ലെഗിലേക്ക് ഫ്ലിക്ക് ചെയ്ത അദ്ദേഹം രണ്ടാം റൺ തേടുന്നതിനിടെ നോൺ-സ്ട്രൈക്കേഴ്‌സ് എന്റിൽ വെച്ചാണ് ഫോൺ നഷ്ടമായത്
“അവന്റെ പോക്കറ്റിൽ നിന്ന് എന്തോ ഒന്ന് വീണു. അത് അവന്റെ മൊബൈൽ ഫോണാണെന്ന് ഞാൻ കരുതുന്നു!” കമന്റേറ്റർ പറഞ്ഞു
അതേസമയം സാധാരണ മത്സരങ്ങൾ നടക്കുമ്പോൾ താരങ്ങൾ മൊബൈൽ ഫോൺ പോക്കറ്റിൽ ഒന്നും വെക്കാറില്ല. മത്സരശേഷമാണ് ഫോൺ താരങ്ങൾക്ക് കിട്ടുന്നത്.
— No Context County Cricket (@NoContextCounty) May 3, 2025
Read more