ബോളിവുഡ് നടൻ ആമിർ ഖാൻ അടുത്തിടെ തന്റെ വിവാഹദിനത്തിലെ ഒരു രസകരമായ സംഭവം വിവരിച്ചു. ആ ദിനം ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം അത്ഭുതകരമായ ഒരു പങ്കുവഹിച്ചു. 1986 ഏപ്രിൽ 18 ന് ഷാർജയിൽ നടന്ന ഇന്ത്യ-പാകിസ്ഥാൻ ഓസ്‌ട്രൽ-ഏഷ്യ കപ്പ് ഫൈനൽ ദിനത്തിലാണ് ആമിർ ഖാൻ വിവാഹിതനായത്. പാകിസ്ഥാന്റെ ജാവേദ് മിയാൻദാദ് അവസാന പന്തിൽ സിക്സ് അടിച്ച് ടീമിന് നാടകീയ വിജയം നൽകിയതോടെ മത്സരം ആവേശകരമായി അവസാനിച്ചു.
“എന്റെ വിവാഹം 1986 ഏപ്രിൽ 18-നാണ് നടന്നത്. ഷാർജയിൽ ജാവേദ് മിയാൻദാദ് ആ മറക്കാനാവാത്ത സിക്സ് അടിച്ച അതേ ദിവസമായതിനാൽ എനിക്ക് അത് വ്യക്തമായി ഓർമ്മയുണ്ട്. ഞങ്ങൾക്ക് അത് ആഘോഷത്തിന്റെ ദിവസമായിരുന്നു. ഞങ്ങൾ മത്സരം ജയിക്കുകയാണെന്ന് ഞാൻ വിചാരിച്ചു. എന്റെ വിവാഹ ദിനത്തിൽ ഇന്ത്യ പാകിസ്ഥാനെ തോൽപ്പിക്കുമെന്ന് ഞാൻ സ്വപ്നം കണ്ടു. പക്ഷേ, മിയാൻദാദിന്റെ ആ സിക്സർ എല്ലാം തകർത്തു. ഞാൻ വിവാഹദിനത്തില്‍ വല്ലാതെ നിരാശനായി” ആമിർ പറഞ്ഞു.
“അവസാന പന്തിൽ ജാവേദ് മിയാൻദാദിന് എവിടെ നിന്നാണ് ആ സിക്സ് അടിക്കാൻ കഴിഞ്ഞതെന്ന് എനിക്കറിയില്ല. വർഷങ്ങൾക്ക് ശേഷം, ഒരു വിമാനത്തിൽ വെച്ച് ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടി, അദ്ദേഹം ചെയ്തത് ശരിയായില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ‘അതേ ദിവസം തന്നെ ആ സിക്സ് അടിച്ചുകൊണ്ട് നിങ്ങൾ എന്റെ വിവാഹം നശിപ്പിച്ചു’ എന്ന് പോലും ഞാൻ തമാശയായി പറഞ്ഞു, അദ്ദേഹം കൂട്ടിച്ചേർത്തു.
Read more
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 245/7 എന്ന ലക്ഷ്യം വെച്ചിരുന്നു, എന്നാൽ മിയാൻദാദിന്റെ 116* റൺസിന്റെ അപരാജിതമായ സെഞ്ച്വറി പാകിസ്ഥാനെ ഒരു വിക്കറ്റിന് വിജയത്തിലേക്ക് നയിച്ചു.