സൗദിയില്‍ 3943 പുതിയ കോവിഡ് രോഗികള്‍; 48 മരണം

സൗദിയില്‍ പുതുതായി 3943 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,86,436 ആയി വര്‍ദ്ധിച്ചു. അതേസമയം, കോവിഡ് സുഖപ്പെട്ടവരുടെ എണ്ണം 1,27,118 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2,363 രോഗികള്‍ സുഖം പ്രാപിച്ചു. കോവിഡ് ബാധിച്ച് 48 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ മൊത്തം മരണസംഖ്യ 1599 ആയി ഉയര്‍ന്നു. 57,719 രോഗികളാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ ഉള്ളത്. ഇതില്‍ 2285 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

199 പ്രദേശങ്ങളില്‍ ഇതുവരെ രോഗം പടര്‍ന്നിട്ടുണ്ട്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ഹുഫൂഫിലാണ് (433).