വൈദ്യുതിക്ഷാമം രൂക്ഷം; ഇറാഖിന് സഹായവുമായി ഖത്തർ

കടുത്ത വൈദ്യുതി ക്ഷാമം നേരിടുന്ന ഇറാഖിന് സഹായവുമായി ഖത്തർ. കടുത്ത വൈദ്യുതി ക്ഷാമം നേരിടുന്ന ഇറാഖിന് വൈദ്യുതി ശൃംഖല ഗൾഫ് ഇലക്ട്രിക്കൽ ഇൻറർ കണക്ഷൻ സിസ്റ്റവുമായി ബന്ധിപ്പിക്കാനാണ്  പദ്ധതി. ജിസിസി ഇലക്ട്രിസിറ്റി ഇന്റർ കണക്ഷൻ അതോറിറ്റിയാണ് ഇറാഖിൽ പദ്ധതി നടപ്പാക്കുന്നത്.

ഗൾഫ് ഇലക്ട്രിക്കൽ ഇൻറർ കണക്ഷൻ സിസ്റ്റം ഇറാഖിലേക്ക് ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെൻറ് കരാറൊപ്പിട്ടു. ഇതിനായി കുവൈത്തിലെ വഫ്രയിൽ പുതിയ 400 കെ.വി ട്രാൻസ്ഫോർമർ സബ്സ്റ്റേഷൻ സ്ഥാപിക്കും. ഇവിടെനിന്നും തെക്കൻ ഇറാഖിലെ അൽഫൗ വൈദ്യുതി ട്രാൻസ്ഫറുമായാണ് ബന്ധിപ്പിക്കുന്നത്.

ഗൾഫ് സഹകരണ കൗൺസിലുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇത് സംബന്ധിച്ച് ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് ജിസിസിഐഎയുമായി കരാറിൽ ഒപ്പുവെച്ചു. പദ്ധതിയുടെ പ്രവർത്തനങ്ങൾ ഈ മാസം  തുടങ്ങും.

2024 ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഖലയുടെ സാമ്പത്തിക- അടിസ്ഥാന സൗകര്യ വളർച്ചയിൽ പദ്ധതിക്ക് വലിയ സംഭാവനകൾ നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മാസം സൗദി അറേബ്യയുമായും ഇറാഖ് വൈദ്യതി പങ്കുവെക്കുന്നതിന് കരാറിൽ ഒപ്പുവെച്ചിരുന്നു