ലോകത്തിലെ അഞ്ചാമത്തെ പ്രീമിയർ ഇന്റർനാഷനൽ മാരിടൈം ഹബ്ബ്‌ പ​​ദവി കരസ്ഥമാക്കി ദുബായി

ലോകത്തിലെ അഞ്ചാമത്തെ പ്രീമിയർ ഇന്റർനാഷനൽ മാരിടൈം ഹബ്ബ്‌ എന്ന പദവി കരസ്ഥമാക്കി ദുബായി. ബാൾട്ടിക് ഇന്റർനാഷണൽ ഷിപ്പിംഗ് സെന്റർ ഡെവലപ്‌മെന്റ് (ISCD) ഇൻഡക്‌സ് പുറത്തിറക്കിയ ഏറ്റവും പുതിയ സർവേയിലാണ് ലോകത്തിലെ അഞ്ചാമത്തെ പ്രീമിയർ ഇന്റർനാഷനൽ മാരിടൈം ഹബ്ബ്‌ എന്ന പദവി ദുബായി കരസ്ഥമാക്കിയത്.

ലോകത്തിലെ മുൻനിര തുറമുഖമെന്ന നിലയ്‌ക്കും, അന്തർദേശീയ സമുദ്ര വ്യാപാര കേന്ദ്രമെന്ന നിലയിലും, സിംഗപ്പൂർ വീണ്ടും ഒന്നാം സ്ഥാനത്ത് തന്നെ നിലയുറപ്പിച്ചു. സിംഗപ്പൂർ, ലണ്ടൻ, ഷാങ്ഹായ്, ഹോങ്കോംഗ്, ദുബായ് എന്നിവയാണ് 2022 ലെ മികച്ച അഞ്ച് അന്താരാഷ്ട്ര ഷിപ്പിംഗ് കേന്ദ്രങ്ങൾ.

നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ സമുദ്ര കേന്ദ്രങ്ങളുടെ പട്ടികയിൽ താരതമ്യേന പുതുമുഖമായ അറബ് മേഖലയിൽ ദുബായുടെ ഷിപ്പിംഗ് വ്യവസായം മികച്ച റാങ്ക് നേടിയിട്ടുണ്ട്.

Read more

യുഎഇ അടിസ്ഥാന സൗകര്യമേഖലയിൽ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്, ഇത് ബിസിനസിനെയും ടൂറിസത്തെയും ആകർഷിച്ചു. ഇന്ന്, ദുബായുടെ വൈവിധ്യമാർന്ന വ്യവസായങ്ങളിൽ സമുദ്രം ഒരു പ്രധാന പങ്ക് വഹിക്കുന്നു