പുരുഷന്‍മാര്‍ കൂടെയില്ലാതെ സ്ത്രീകള്‍ വിമാനയാത്ര ചെയ്യരുത്: സ്ത്രീകളുടെ യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി താലിബാന്‍

സ്ത്രീകളുടെ ഒറ്റയ്ക്കുള്ള വിമാന യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി താലിബാന്‍. ആഭ്യന്തര, രാജ്യാന്തര വിമാനങ്ങളില്‍ പുരുഷന്‍മാര്‍ കൂടെ ഇല്ലാതെ സ്ത്രീകള്‍ യാത്ര ചെയ്യരുതെന്ന് താലിബാന്‍ നിര്‍ദ്ദേശം നല്‍കി. ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച് വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് മാറ്റം വരുത്തിയതിന് പിന്നാലെയാണ് സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തി കൊണ്ടുള്ള താലിബാന്റെ പുതിയ തീരുമാനം. ആറാം ക്ലാസിന് മുകളിലുള്ള പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ട്‌ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.

ഒറ്റയ്ക്ക് യാത്ര ചെയ്യാനായി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത സ്ത്രീകള്‍ക്ക് തിങ്കളാഴ്ച കൂടി യാത്ര ചെയ്യാം. എന്നാല്‍ ശനിയാഴ്ച ഇത്തരത്തില്‍ നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുമായി എത്തിയ സ്ത്രീകളെ വിമാനത്താവളത്തില്‍ നിന്ന് തിരികെ അയച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Read more

വിദേശത്ത് പഠനത്തിന് പോകുന്ന പെണ്‍കുട്ടികള്‍ക്കൊപ്പ്ം ബന്ധുവായ പുരുഷന്‍ ഉണ്ടാകണമെന്ന് താലിബാന്‍ നേരത്തെ അറിയിച്ചിരുന്നു.