300 ദശലക്ഷം യൂറോയുടെ അധിക ബജറ്റ് സഹായം, ആയുധങ്ങള്‍; ഉക്രൈന് സഹായഹസ്തവുമായി ഫ്രാന്‍സ്

റഷ്യന്‍ അധിനിവേശത്തില്‍ സ്വയം പ്രതിരോധത്തിനായി ഉക്രൈന് ആയുധങ്ങള്‍ നല്‍കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇക്കാര്യം ഫ്രാന്‍സിലെ രണ്ട് നിയമ നിര്‍മ്മാണ സമിതികളെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഏതൊക്കെ തരത്തിലുള്ള പ്രതിരോധ ഉപകരണങ്ങളാണ് യുക്രൈന്‍ നല്‍കുകയെന്ന് ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കിയിട്ടില്ല.

300 ദശലക്ഷം യൂറോയുടെ അധിക ബജറ്റ് സഹായം ഫ്രാന്‍സ് യുക്രൈന് നല്‍കുമെന്നും അവര്‍ക്ക് ആവശ്യമായ പ്രതിരോധ സാമഗ്രികള്‍ നല്‍കുമെന്നും മാക്രോണ്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സ് മുമ്പ് സഹായവും ബജറ്റ് പിന്തുണയും നല്‍കിയിട്ടുണ്ട്.

Read more

റഷ്യന്‍ സൈനികര്‍ക്കെതിരെ ആയുധമെടുക്കാന്‍ പൗരന്മാരോട് ഉക്രേനിയന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി അഭ്യര്‍ത്ഥിച്ചിരുന്നു. ജനവാസ കേന്ദ്രങ്ങളില്‍ റഷ്യ ബോംബാക്രമണം നടത്തുകയാണെന്ന് ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി വ്യക്തമാക്കി.