ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍; ആക്രമണം ജനങ്ങളോട് ഒഴിയാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ

ടെഹ്‌റാനില്‍ നിന്ന് ജനങ്ങള്‍ എത്രയും വേഗം ഒഴിയണമെന്ന നിര്‍ദ്ദേശത്തിന് പിന്നാലെ ഇസ്രായേല്‍ ഇറാനില്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍. ഇറാനിലെ ടെഹ്‌റാനില്‍ വന്‍ സ്‌ഫോടനം നടന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പടിഞ്ഞാറന്‍ ടെഹ്‌റാനിലെ സൈനിക താവളം ഇസ്രായേല്‍ ആക്രമിച്ചു.

ടെഹ്‌റാനില്‍ നിന്നും ജനങ്ങള്‍ ഒഴിഞ്ഞു പോകണെമെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് നേരത്തെ അറിയിച്ചിരുന്നു. ടെഹ്റാന്റെ വ്യോമപരിധി പൂര്‍ണമായും വ്യോമപരിധി പൂര്‍ണമായും നിയന്ത്രണത്തിലാക്കിയെന്ന് ഇസ്രയേല്‍ പ്രതിരോധന സേന തിങ്കളാഴ്ച അവകാശപ്പെട്ടിരുന്നു.
ടെഹ്റാന് മുകളിലുള്ള ആകാശം ഇപ്പോള്‍ പൂര്‍ണമായും ഇസ്രയേല്‍ വ്യോമസേനയുടെ നിയന്ത്രണത്തിലാണ്.

നഗരത്തിലെ പ്രധാനപ്പെട്ട ഭരണകേന്ദ്രങ്ങളെല്ലാം ഞങ്ങള്‍ ഉടന്‍ ആക്രമിക്കും. ഇറാനെ പോലെ സാധാരണ ജനങ്ങളെ കൊന്നൊടുക്കാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. അതിനാല്‍ ടെഹ്റാനിലെ ജനങ്ങളോട് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്, അവിടെനിന്നും ഒഴിഞ്ഞുപോകൂ, പിന്നാലെ ഞങ്ങള്‍ ആക്രമിക്കും.’ നെതന്യാഹു തിങ്കളാഴ്ച വൈകീട്ടോടെ ടെല്‍ നോഫിലെ വ്യോമതാവളത്തില്‍വെച്ച് അറിയിച്ചു.