ചൈന കോവിഡ് സാഹചര്യത്തെ കുറിച്ച് വിവരങ്ങള്‍ കൈമാറുന്നില്ലെന്ന് അമേരിക്ക; യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

ചൈനയില്‍ നിന്നുള്ള യാത്രികര്‍ക്ക് കോവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി അമേരിക്ക. നിലവില്‍ രാജ്യത്തെ കോവിഡ് സാഹചര്യത്തെക്കുറിച്ച് ചൈന വേണ്ടത്ര വിവരങ്ങള്‍ കൈമാറുന്നില്ലെന്നും അമേരിക്ക കുറ്റപ്പെടുത്തി. അതേസമയം, കോവിഡ് നിയന്ത്രണവിധേയമെന്ന് വ്യക്തമാക്കിയ ചൈന, ജനുവരി എട്ടുമുതല്‍ ക്വാറന്റീന്‍ ഒഴിവാക്കുമെന്നും അറിയിച്ചു.

ചൈനയിലെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് രാജ്യാന്തരസമൂഹത്തിന് ആശങ്കയുണ്ടാക്കുന്നതായി അമേരിക്ക വ്യക്തമാക്കി. ജനിതകശ്രേണീകരണമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചൈന സുതാര്യത കാത്തുസൂക്ഷിക്കുന്നില്ലെന്നും അമേരിക്ക പറഞ്ഞു. ജപ്പാന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും അമേരിക്ക പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയേക്കും.

അതേസമയം, ചൈനയിലെ കോവിഡ് സാഹചര്യത്തെക്കുറിച്ച് മാധ്യമങ്ങള്‍ തെറ്റായ വിവരങ്ങളാണ് പങ്കുവയ്ക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയം വക്താവി ഴാങ് വെന്‍ബിന്‍ പറഞ്ഞു. ഇന്നലെ 5231 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിക്കുകയും മൂന്നുപേര്‍ മരിച്ചതായും ചൈനീസ് രോഗപ്രതിരോധ കേന്ദ്രം വ്യക്തമാക്കി.

Read more

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, ചൈനയിലെ വ്യാപനത്തിന് പിന്നില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒമിക്റോണ്‍ സബ്-വേരിയന്റ് ബിഎഫ് 7-നെ വേര്‍തിരിച്ചിട്ടുണ്ട്, അതിനെതിരായി വാക്‌സിനുകളുടെ ഫലപ്രാപ്തി പരിശോധിക്കും. മറ്റ് കോവിഡ് വകഭേദങ്ങള്‍ക്കെതിരെ നടത്തിയ സമാനമായ പരിശോധനകളില്‍ വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു.