ലഷ്‌കര്‍ ഭീകരന്‍ ഖൈസര്‍ ഫാറൂഖി അജ്ഞാതസംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു; മരിച്ചത് മുംബൈ ഭീകരാക്രമണ മുഖ്യസൂത്രധാരന്റെ 'വലംകൈ'

പാക്കിസ്ഥാനിലെ പ്രധാന ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-ത്വയ്ബയുടെ നേതാവിനെ അജ്ഞാതസംഘം വധിച്ചു. മുഫ്തി ഖൈസര്‍ ഫാറൂഖാണ് കൊല്ലപ്പെട്ടത്. 26/11 ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിന്റെ വലം കൈയായാണ് ഖൈസര്‍ ഫാറൂഖ് അറിയപ്പെട്ടിരുന്നത്.

അജ്ഞാതരായ ഒരുസംഘം കറാച്ചിയില്‍വെച്ച് ഖൈസര്‍ ഫാറൂഖിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ശരീരത്തിന്റെ പിന്‍ഭാഗത്ത് വെടിയേറ്റ ഖൈസര്‍ ഫാറൂഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ഡോണ്‍ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സമാനാബാദിലെ ആരാധനാലയത്തുവെച്ചാണ് അക്രമം നടന്നത്. സംഭവത്തില്‍ പാക്കിസ്ഥാന്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.