ശ്രീലങ്കന്‍ സ്‌ഫോടന പരമ്പര, കോയമ്പത്തൂരില്‍ റെയ്ഡ്

ശ്രീലങ്കന്‍ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് കോയമ്പത്തൂരില്‍ എന്‍ഐഎ റെയ്ഡ്. കോയമ്പത്തൂരിലെ എട്ട് സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. എട്ട് പേരെ ചോദ്യം ചെയ്തു.

രാവിലെ 6 മണിയോടെയാണ് പരിശോധന തുടങ്ങിയത്. കോയമ്പത്തൂരിലെയും കൊച്ചിയിലെയും എന്‍.ഐ.എ സംഘങ്ങള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. പോത്തനൂര്‍, ഉക്കടം, കുനിയമ്പത്തൂര്‍ എന്നിവടങ്ങളിലാണ് പരിശോധന നടത്തിയത്. എട്ട് പേരുടെ വീടുകളിലും, വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തി.

ശ്രീലങ്കന്‍ സ്ഫോടനത്തില്‍ ഉള്‍പ്പെട്ടവരുമായി സാമൂഹ്യ മാധ്യമങ്ങളില്‍ ആശയ വിനിമയം നടത്തിയവരുടെ വീടുകളിലും, സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തിയതെന്നാണ് സൂചന. നേരത്തെ ചെന്നൈ രാമനാഥപുരം, ചിദംബരം എന്നിവടങ്ങളിലും റെയ്ഡ് നടത്തിയിരുന്നു.

Read more

വിവിധ സംഘടനകളുടെ ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ ഡിജിറ്റല്‍ രേഖകളും കണ്ടെത്തിയിരുന്നു. തീവ്രവാദ സംഘടനകള്‍ക്ക് ആയുധങ്ങള്‍ എത്തിച്ചു നല്‍കിയതുമായ ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. വിവിധ സംഘടനകളിലെ 200ല്‍ അധികം ആളുകള്‍ എന്‍.ഐ.എയുടെ നിരീക്ഷണത്തിലാണ്.