ദൈനിക് ഭാസ്ക്കർ പത്ര ഗ്രൂപ്പിന്റെ ഓഫീസുകളിൽ ആദായ നികുതി റെയ്ഡ്

 

രാജ്യത്തൊട്ടാകെയുള്ള ദൈനിക് ഭാസ്ക്കർ പത്ര ഗ്രൂപ്പിന്റെ നിരവധി ഓഫീസുകളിൽ ആദായനികുതി റെയ്ഡുകൾ നടക്കുന്നതായി റിപ്പോർട്ട്.

ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ദൈനിക് ഭാസ്ക്കറിന്റെ സ്ഥാപനങ്ങളിൽ ആദായ നികുതി നികുതി ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുന്നതായാണ് എൻ.ഡി.ടിവി റിപ്പോർട്ട് ചെയ്തത്.

രാജ്യത്തെ ഏറ്റവും വലിയ പത്രം ഗ്രൂപ്പുകളിലൊന്നായ ദൈനിക് ഭാസ്ക്കർ കോവിഡിന്റെ രണ്ടാം തരംഗത്തെ തുടർന്നുണ്ടായ ദുരന്തം റിപ്പോർട്ടുചെയ്യുന്നതിൽ മുൻപന്തിയിലായിരുന്നു.

കോവിഡ് പകർച്ചവ്യാധിയെക്കുറിച്ചുള്ള ഔദ്യോഗിക അവകാശവാദങ്ങളെ വിമർശനാത്മകമായി പരിശോധിച്ച നിരവധി റിപ്പോർട്ടുകൾ ദൈനിക് ഭാസ്ക്കർ പുറത്തുവിട്ടിരുന്നു.