തിരുച്ചിറപ്പള്ളിയില്‍ വാഹനാപകടം; ഒരു കുട്ടിയടക്കം ആറുപേര്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുട്ടിയടക്കം ആറുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതര പരുക്കേറ്റു.

സേലത്ത് നിന്ന് കുംഭകോണത്തേക്ക് ക്ഷേത്രദര്‍ശനത്തിനായി പോയ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.