ടൂൾകിറ്റ് കേസ്; പരിസ്ഥിതി പ്രവർത്തക ദിശ രവിക്ക് ജാമ്യം

ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിശ രവിക്ക് ജാമ്യം. പട്യാല ഹൗസ് കോടതി അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണയാണ് ദിശയ്ക്ക് ജാമ്യം അനുവദിച്ചത്.

അറസ്റ്റിലായി പത്താം ദിവസത്തിലാണ് ജാമ്യം ലഭിക്കുന്നത്. ഫെബ്രുവരി 13 നാണ് ദിശ രവിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ടൂൾകിറ്റ് കേസിൽ അന്വേഷണം നടക്കുന്നതിനാൽ ദിശക്ക് ജാമ്യം നൽകരുതെന്നാണ്  പൊലീസ് വാദം.

എന്നാൽ, ഡല്‍ഹി ആക്രമണത്തിൽ ദിശയ്‍ക്കെതിരെ എന്ത് തെളിവുണ്ടെന്ന് കോടതി ചോദിച്ചു. ദിശയുടെ കസ്റ്റഡി കാലാവധിയും ഇന്ന് അവസാനിക്കാനിരിക്കെയാണ് ജാമ്യം ലഭിച്ചത്.

Read more

അതേസമയം നിഖിത ജേക്കബിനെയും ഷന്തനും മുളുക്കിനെയും അന്വേഷണസംഘം ഇന്നും ചോദ്യം ചെയ്തതു. ഇരുവർക്കും ബോംബെ ഹൈക്കോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.