സുപ്രീംകോടതിയുടെയും സിബിഐയുടെ വ്യാജ എംബ്ലങ്ങൾ, കൊച്ചിയിൽ വീണ്ടും 'വെർച്വൽ അറസ്റ്റ്' തട്ടിപ്പ്; 59കാരിക്ക് നഷ്ടമായത് 2.8 കോടി രൂപ

കൊച്ചിയിൽ ‘വെർച്വൽ അറസ്റ്റി’ൻ്റെ പേരിൽ വൻ തട്ടിപ്പ്. മട്ടാഞ്ചേരി സ്വദേശിനിയിൽ നിന്ന് രണ്ട് കോടി 80 ലക്ഷം രൂപ തട്ടിയെടുത്തു. കള്ളപ്പണ ഇടപാട് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അറസ്റ്റിലാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. ഉഷാകുമാരി എന്ന 59കാരിയാണ് കബളിക്കപ്പെട്ടത്. സുപ്രീംകോടതിയുടെയും സിബിഐയുടെ വ്യാജ എംബ്ലങ്ങൾ അടങ്ങിയ സർട്ടിഫിക്കറ്റുകൾ തെളവായി നൽകിയായിരുന്നു തട്ടിപ്പ്.

Read more

പിഴയൊടുക്കിയാൽ നടപടികൾ അവസാനിക്കുമെന്നും അവർ പറഞ്ഞു. തുടർന്ന് ഇവരുടെ കൈവശമുണ്ടായിരുന്ന പണവും സ്വർണം പണയം വച്ച പണവും ഉൾപ്പടെ അക്കൗണ്ടിലൂടെ ട്രാൻസ്‌ഫർ ചെയ്‌തു. പിന്നീട് താൻ കബളിക്കപ്പെട്ടുവെന്ന് മനസിലായ ഉഷാകുമാരി പരാതി നൽകി. മട്ടാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.