സനാതന ധര്‍മ്മത്തിനുനേരെ ആദ്യമായല്ല ആക്രമണങ്ങള്‍; അധികാര മോഹികളായ പരാദങ്ങള്‍ക്ക് മുറിവേല്‍പ്പിക്കാന്‍ സാധിക്കില്ല: യോഗി ആദിത്യനാഥ്

സനാതന ധര്‍മ്മത്തിനുനേരെ ആദ്യമായല്ല ആക്രമണങ്ങള്‍ ഉണ്ടാകുന്നതെന്നും ഇതിന് മുന്‍പ് നടന്നിട്ടുള്ള ആക്രമണങ്ങളെല്ലാം പരാജയമായിരുന്നുവെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അധികാര മോഹികളായ പരാദങ്ങള്‍ക്ക് സനാതന ധര്‍മ്മത്തെ മുറിവേല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും യോഗി പറഞ്ഞു. ജന്മാഷ്ടമി ദിനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യോഗി.

ബാബറിന്റെയും ഔറംഗസേബിന്റെയും ക്രൂരതകള്‍ക്ക് സനാതനത്തെ ഉന്മൂലനം ചെയ്യാനായില്ല. രാവണന്റെ അഹങ്കാരത്തിന് സനാതന ധര്‍മ്മത്തെ മായ്ക്കാനായില്ല, കംസന്റെ ആക്രോശത്തിന് സനാതനത്തെ കുലുക്കാനായില്ല. അങ്ങനെയെങ്കില്‍ അധികാര മോഹികളായ ഈ നിസാര പരാദങ്ങള്‍ക്ക് സനാതനത്തെ തുടച്ച് നീക്കാനാകുമോയെന്നും യുപി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Read more

ദൈവത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ സ്വയം നശിക്കുമെന്നും. പ്രതിപക്ഷം രാഷ്ട്രീയം കളിച്ച് ഇന്ത്യയുടെ പുരോഗതിയെ തടയാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞ യോഗി ആദിത്യനാഥ് സനാതന ധര്‍മ്മമാണ് ശാശ്വത സത്യമെന്നും കൂട്ടിച്ചേര്‍ത്തു.