കേരളാ വി.സിയെ തിരഞ്ഞെടുക്കാന്‍ ഗവര്‍ണ്ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു.

 

 

 

കേരള സര്‍വകലാശാല വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കാന്‍ ഗവര്‍ണ്ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു. വി.സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതിനിടയിലാണ് ഈ നടപടി. സര്‍വകലാശാലയുടെ പ്രതിനിധികളില്ലാതെയാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. ഗവര്‍ണറുടെയും യുജിസിയുടെയും പ്രതിനിധികള്‍ മാത്രമാണ് കമ്മിറ്റിയിലുള്ളത്.

വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാര പരിധി പരിമിതപ്പെടുത്താനുള്ള നിയമഭേദഗതി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച ഫയല്‍ നിയമവകുപ്പിന്റെ പരിഗണനയിലാണ്. ഗവര്‍ണറുടെ നോമിനിയായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കുന്ന ആളെ വയ്ക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനിടയിലാണ് ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.