സംസ്ഥാനത്തെ ഐഒസി പമ്പുകളില്‍ ഇന്ധനക്ഷാമം രൂക്ഷം

Advertisement

സംസ്ഥാനത്തെ ഐഒസി പമ്പുകളില്‍ ഇന്ധനക്ഷാമം. ഇരുമ്പനം പ്ലാന്റിലെ ടാങ്കര്‍ ലോറി തൊഴിലാളികളുടെ സമരമാണ് ഇന്ധനക്ഷാമത്തിനു കാരണമായത്. ഐഒസിയുടെ ഭൂരിഭാഗം പമ്പുകളിലും ഇന്ധനം തീര്‍ന്നു.

ഇരുമ്പനത്തെ ഐഒസി പ്ലാന്റില്‍ നിന്നും പെട്രോള്‍,ഡീസല്‍, എടിഎഫ്(വിമാന ഇന്ധനം) എന്നിവ കേരളം ഉള്‍പ്പെടയുള്ള മൂന്നു സംസ്ഥാനങ്ങളിലേക്ക് കൊണ്ടു പോകുന്നത് ഇതോടെ നിലച്ചു. ദിനംപ്രതി 580 ലോഡ് ഇന്ധനം തമിഴ്‌നാട്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലേക്ക് ഇവിടെ നിന്നും കൊണ്ടു പോകുന്നത്.

നിലവില്‍ സംഭരണ ശേഷി കൂടുതലുള്ള പമ്പുകളില്‍ മാത്രമാണ് പെട്രോള്‍,ഡീസല്‍ എന്നിവ ലഭിക്കുന്നത്. എടിഎഫ് ലഭിക്കാത്ത പക്ഷം വിമാന സര്‍വീസുകളെ പോലും ഇതു പ്രതികൂലമായി ബാധിക്കും.