അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി കേരളത്തില്‍ തിരിച്ചെത്തി

അമേരിക്കയിലെ ചികിത്സയ്ക്ക് ഷ്ശം മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ തിരിച്ചെത്തി. ഇന്ന് പൂലര്‍ച്ചെ 3.30ന് ദുബായില്‍ നിന്നുള്ള എമിറേറ്റ്‌സ് ഫ്‌ലൈറ്റിലാണ് പിണറായി വിജയന്‍ തിരികെ എത്തിയത്. മിനസോട്ടയിലെ മയോ ക്ലിനിക്കിലെ 18 ദിവസത്തെ ചികിത്സ പൂര്‍ചത്തിയാക്കിയാണ് മുഖ്യമന്ത്രി മടങ്ങിയെത്തിയത്.

കഴിഞ്ഞ മാസം 24ാം തിയതിയാണ് പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോയത്. ഭാര്യയോടൊപ്പം വിമാനത്താവളത്തില്‍ വന്നിറങ്ങിയ മുഖ്യമന്ത്രിയെ ഡിജിപി അടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വീകരിച്ചു.

അമേരിക്കയില്‍ ചികിത്സയിലിരിക്കുന്ന സമയത്ത് മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുത്തിരുന്നു. തിരികെ എത്തിയ അദ്ദേഹം ഇനി തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകും. 12ാം തിയതി നടക്കുന്ന ഇടത് മുന്നണി കണ്‍വെന്‍ഷനില്‍ പിണറായി വിജയന്‍ പങ്കെടുക്കും.