റെയില്‍വേയ്ക്ക് ജീവനക്കാരില്ല: കേരളത്തില് ഓടുന്ന എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

യാത്രക്കാരെ പെരുവഴിയിലാക്കി ഇന്ത്യന്‍ റെയില്‍വേ.കേരളത്തില്‍ ഓടുന്ന എട്ടു പാസഞ്ചര്‍ ട്രെയിനുകള്‍ നാളെ മുതല്‍ രണ്ടു മാസത്തേക്ക് റദ്ദു ചെയ്യും. സര്‍വീസ് നടത്താന്‍ ആവശ്യമായ എന്‍ജിന്‍ ക്രൂ ഇല്ലെന്നാണ് റെയില്‍വേ അധികൃതരുടെ വാദം. കോട്ടയം വഴി പോകുന്ന ട്രെയിനുകളാണ് റദ്ദാക്കിയവയിലേറെയും.

100ല്‍ അധികം ഒഴിവുകളാണ് എന്‍ജിന്‍ക്രൂ തസ്തികയിലേക്കുള്ളത്. എന്നാല്‍ നിയമനങ്ങള്‍ സമയബന്ധിതമായി നടത്താത്തതിനാല്‍ ഒഴിവുകള്‍ നികത്താനായിട്ടില്ല. ജോലിക്കാരും വിദ്യാര്‍ഥികളുമടക്കം നിരവധി യാത്രക്കാരാണ് പാസഞ്ചര്‍ ട്രെയിനുകളെ ആശ്രയിക്കുന്നത്. സാധാരണക്കാരന്റെ സാമ്പത്തിക സ്ഥിതിയ്ക്ക് അനുയോജ്യമായ പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കുന്നതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് പെരുവഴിയിലാകുന്നത്.

റദ്ദാക്കുന്ന പാസഞ്ചര്‍ ട്രെയിനുകള്‍:

1. 66300 കൊല്ലം (7.45)കോട്ടയം എറണാകുളം (12.00)

2. 66301 എറണാകുളം (14.40) കോട്ടയം കൊല്ലം (18.30)

3. 56387 എറണാകുളം (12.00) കോട്ടയം കായംകുളം (14.45)

4. 56388 കായംകുളം (17.10) കോട്ടയം എറണാകുളം (2045)

5. 66307 എറണാകുളം (5.45) കോട്ടയം കൊല്ലം 9.30

6 . 66308 കെല്ലം (11.10) കോട്ടയം എറണാകുളം (15.30)

7. 56381 എറണാകുളം (10.05) ആലപ്പുഴ കായംകുളം ( 12.30)

Read more

8. 56382 കായംകുളം (13.10) ആലപ്പുഴ എറണാകുളം ( 15.30)