ആരോപണങ്ങൾക്ക് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ദുർഗന്ധമാണെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ്. പാലക്കാട് എത്തിയ രാഹുലിനെ അടുത്തേക്ക് പോയി തടയുന്നില്ലെന്ന് എൻ എൻ കൃഷ്ണദാസ് പറഞ്ഞു. മൂക്കു പൊത്തി വേണം രാഹുലിന്റെ അടുത്തേക്ക് പോകാനെന്നും എൻ എൻ കൃഷ്ണദാസ് പരിഹസിച്ചു.
കോൺഗ്രസ് നേതാക്കൾ എന്ത് കൊണ്ടാണ് രാഹുലിനെ എഴുന്നെള്ളിച്ചു നടക്കുന്നതെന്നും എൻ എൻ കൃഷ്ണദാസ് ചോദിച്ചു. കോൺഗ്രസ് ജനങ്ങളോട് മറുപടി പറയണമെന്നും സസ്പെൻഷൻ നാടകമാണെന്ന് തെളിഞ്ഞുവെന്നും എൻ എൻ കൃഷ്ണദാസ് പറഞ്ഞു. കോൺഗ്രസ് നേതാക്കൾ ദുർഗന്ധത്തെ ചേർത്തുപിടിച്ചാൽ അവർക്കും ദുർഗന്ധം ഉണ്ടാകുമെന്നും എൻ എൻ കൃഷ്ണദാസ് പരിഹാസം ഉന്നയിച്ചു.
കോൺഗ്രസ് വനിതാ നേതാക്കൾ പറഞ്ഞ അഭിപ്രായങ്ങൾക്ക് ഒരു വിലയും കല്പിച്ചില്ല എന്നും എൻ എൻ കൃഷ്ണദാസ് കുറ്റപ്പെടുത്തി. രാഹുലിനെ ഒഴുവാക്കാത്തത്തിൽ കോൺഗ്രസിന് പേടിയാണ്. ഒഴിവാക്കിയാൽ രാഹുൽ എന്തെങ്കിലും പറയുമോ എന്നാണ് പേടി. ദുർഗന്ധത്തിന്റെ അടുത്തേക്ക് പോയി തടയുന്നില്ല. മൂക്കു പൊത്തി വേണം ദുർഗന്ധത്തിന് അടുത്തേയ്ക്ക് പോകാൻ. അതുകൊണ്ടാണ് തടയാൻ ഒന്നും പോകാത്തതെന്നും എൻ എൻ കൃഷ്ണദാസ് പറഞ്ഞു.







