ആംബുലൻസിന് വഴി നൽകാതിരുന്ന സ്വകാര്യ ബസിന് പതിനായിരം രൂപ പിഴ

തൃശൂർ പാലിയേക്കരയിൽ രോഗിയുമായി പോയ ആംബുലൻസിന് മാർഗതടസം സൃഷ്ടിച്ച സ്വകാര്യ ബസിനെതിരെ നടപടി. മോട്ടോർ വാഹന വകുപ്പ് 10,000 രൂപ പിഴ ചുമത്തി. ബസ് ഡ്രൈവർക്കെതിരെ കേസെടുക്കാനും മോട്ടോർ വാഹന വകുപ്പ് ശിപാർശ ചെയ്തു.

ബുധനാഴ്ച വൈകീട്ട് ആറു മണിക്കായിരുന്നു സംഭവം. കുയിലൻസ് എന്ന ബസ്, ആംബുലൻസിന് മാർഗതടസം സൃഷ്ടിച്ചപ്പോൾ തൃശൂർ എൻഫോഴ്സ്മെന്‍റ് ആർ.ടി.ഒ ഷാജി മാധവൻ സ്ഥലത്ത് ഉണ്ടായിരുന്നു. ഡ്രൈവറുടെ തെറ്റായ നടപടി നേരിൽ കണ്ട ആർ.ടി.ഒ നടപടി സ്വീകരിക്കാൻ നിർദേശിക്കുകയായിരുന്നു.

Read more

പിറ്റേദിവസും ലൈൻ തെറ്റിച്ച് ഇതേ ബസ് പോകുന്നത് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധിയിൽ പെട്ടു. ഡ്രൈവറെ റോഡ് സുരക്ഷാക്ലാസിൽ പങ്കെടുപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.