സുരേന്ദ്രന്‍ ശക്തമായി പൊരുതുന്ന നേതാവ്; അദ്ധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റില്ല; നടക്കുന്നത് വ്യാജ പ്രചാരണങ്ങളെന്ന് പ്രകാശ് ജാവദേക്കര്‍

കെ. സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കര്‍. ലോകസഭാ തിരഞ്ഞെടുപ്പിനെ ബിജെപി നേരിടുക കെ സുരേന്ദ്രന്റെ നേതൃത്വത്തിലായിരിക്കുമെന്നും അദേഹം വ്യക്തമാക്കി. അധ്യക്ഷസ്ഥാനത്തു നിന്നും മാറ്റുമെന്നുള്ളത് ഇടത് വലതു മുന്നണികളുടെയും മാധ്യമങ്ങളുടെയും വ്യാജ പ്രചാരണങ്ങള്‍ മാത്രമാണ് .

സുരേന്ദ്രന്‍ ശക്തനായ പൊരുതുന്ന നേതാവാണ്. സുരേന്ദ്രന്‍ അടക്കം സംസ്ഥാനത്തെ ഒരു നേതാവിനെയും മാറ്റില്ല. സംഘടനാ തലത്തില്‍ ബൂത്ത് മുതല്‍ മുഴുവന്‍ കമ്മിറ്റികളും വിപുലീകരിക്കുകയും പ്രവര്‍ത്തനം ശക്തമാക്കുമെന്നും പ്രകാശ് ജാവേദ്ക്കര്‍ ജാവദേക്കര്‍ പറഞ്ഞു.

ലോകസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായി ബിജെപി കേരളാ നേതൃത്വത്തില്‍ അടിമുടി അഴിച്ചു പണിക്ക് ഒരുങ്ങുന്നുവെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. സംസ്ഥാന അധ്യക്ഷന്റെ അടക്കമുള്ളവരുടെ കാലാവധി പൂര്‍ത്തിയാകുന്നതിലാണ് അഴിച്ചുപണിക്ക് ഒരുങ്ങുന്നതെന്നായിരുന്ന വാര്‍ത്തകള്‍.

Read more

അതേസമയം, ബിജെപി ദേശീയ അധ്യക്ഷന് രണ്ടാം ടേം നല്‍കാന്‍ ധാരണയായിട്ടുണ്ട്. കൊറോണ കാലത്ത് അധികാരമേറ്റ അധ്യക്ഷന്‍മാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല. കേരളത്തില്‍ കെ. സുരേന്ദ്രനും തമിഴ്നാട്ടില്‍ കെ. അണ്ണാമലൈയെയും മുന്‍ നിര്‍ത്തിയായിരിക്കും ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുക. കര്‍ണാടകയില്‍ ഒന്നിലധികം ടേമുകള്‍ പൂര്‍ത്തിയാക്കിയ നളിന്‍ കുമാര്‍ കട്ടീലിനെ അധ്യക്ഷ സ്ഥാനത്തും നിന്നും മാറ്റും. പകരം കേന്ദ്രമന്ത്രിയായ ശോഭകലന്തരജൈയാണ് കേന്ദ്ര നേതൃത്വം പരിഗണിക്കുന്നത്.