യു.ഡി.എഫില്‍ കൂടിയാലോചനകളില്ല, വിമര്‍ശനവുമായി ഷിബു ബേബി ജോണ്‍

യു ഡി എഫില്‍ യാതൊരു കൂടിയാലോചനകളും നടക്കുന്നില്ലന്ന വിമര്‍ശനവുമായി ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. അടിയന്തിര സാഹചര്യങ്ങളില്‍ പോലും മുന്നണി യോഗം ചേരാറില്ല. സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ യു ഡി എഫ് ഗൗരവത്തിലെടുക്കണമെന്നും ആര്‍ എസ് പി നേതാക്കള്‍ പറഞ്ഞു.

മാസങ്ങളുടെ ഇടവേളകളിലാണ് യു ഡി എഫ് യോഗം ചേരുന്നതെന്നും ഷിബുബേബിജോണ്‍ കുറ്റപ്പെടുത്തി. ഇത് പാടില്ല. യു ഡി എഫ് സംവിധാനം കുറെക്കൂടി ഗൗരവത്തില്‍ ഗൂഡാലോചന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നതിലും വീഴ്ചസംഭവിക്കുന്നു. ഇത്രയും സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ നടക്കുമ്പോള്‍ കുറേക്കൂടി ജാഗ്രതയില്‍ പ്രവര്‍ത്തിക്കണണെന്നും ആര്‍ എസ് എപി നേതാക്കള്‍ പറഞ്ഞു,

Read more

എന്നാല്‍ എല്ലാ മാസവും യു ഡി എഫ് യോഗം ചേരാറുണ്ടെന്നും വിമര്‍ശനം ഉന്നയിക്കേണ്ടത് മു്‌നണിയോഗത്തിലാണെന്നും ഇതിന് മറുപടിയായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. യുഡി എഫ് പ്രവര്‍ത്തിക്കുന്നതെങ്ങിനെയെന്ന് മാധ്യമപ്രവര്‍ത്തകരുമായിട്ടല്ല ചര്‍ച്ച ചെയ്യേണ്ടതെന്നും വി ഡി സതീശന്‍ പറഞ്ഞു.