മൻസൂർ കൊലപാതക രാഷ്ട്രീയത്തിന് ഇരയാകുന്ന മൂന്നാമത്തെ എസ്​.എസ്​.എഫ്​ പ്രവർത്തകൻ

Advertisement

 

ക​ണ്ണൂ​ർ ക​ട​വ​ത്തൂ​ർ പു​ല്ലു​ക്ക​ര​യി​ൽ കൊ​ല്ല​പ്പെ​ട്ട മ​ൻ​സൂ​ർ ഉ​ത്ത​ര​മ​ല​ബാ​റി​ൽ രാ​ഷ്​​ട്രീ​യ സം​ഘ​ർ​ഷ​ത്തി​ന്​ ഇ​ര​യാ​ക്ക​​പ്പെ​ടു​ന്ന കാ​ന്ത​പു​രം എ.​പി വി​ഭാ​ഗ​ത്തി​ൽ​ നി​ന്നു​ള്ള മൂ​ന്ന​മ​ത്തെ​യാ​ൾ. ക​ഴി​ഞ്ഞ മൂന്നു വ​ർ​ഷ​ത്തി​നി​ടെ കൊ​ല​ക്ക​ത്തി​ക്ക്​ ഇ​ര​യാ​യ മ​ട്ട​ന്നൂ​രി​ലെ ഷു​ഹൈ​ബ്, കാ​ഞ്ഞ​ങ്ങാ​​ട്ടെ ഔ​ഫ്​ അ​ബ്​​ദു​റ​ഹി​മാ​ൻ എ​ന്നി​വ​രും എ​സ്.​വൈ.​എ​സു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​യി​രു​ന്നു എന്ന് മാധ്യമം റിപ്പോർട്ട് ചെയ്തു.

മ​ൻ​സൂ​ർ എ​സ്.​എ​സ്.​എ​ഫ്​ പ്ര​വ​ർ​ത്ത​ക​നും മ​ൻ​സൂ​റിന്റെ പി​താ​വ്​ മു​സ്ത​ഫ പാ​റാ​ൽ കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത്​ പു​ല്ലൂ​ക്ക​ര യൂ​നി​റ്റ് ജോയിന്‍റ് ​സെ​​ക്ര​ട്ട​റി​യു​മാ​ണ്. കൊ​ല​പാ​ത​ക​ത്തെ അ​പ​ല​പി​ച്ച്​ കാ​ന്ത​പു​രം അ​ബൂ​ബ​ക്ക​ർ മു​സ്​​ലി​യാ​രു​ടെ മ​ക​ൻ അ​ബ്​​ദു​ൽ ഹ​കീം അ​സ്​​ഹ​രി ഇന്നലെ ഫേെയ്സ്​​ബു​ക്കി​ൽ കുറിപ്പ് എഴുതിയിരുന്നു. മ​ൻ​സൂ​റിന്റെയും ഷു​ഹൈ​ബിന്റെയും കൊ​ല​പാ​ത​ക​ത്തി​ൽ പ്രതിസ്ഥാന​ത്ത്​ സി.​പി.​എ​മ്മു​കാ​രാ​ണ്​ എ​ങ്കി​ൽ ഔ​ഫ്​ അ​ബ്​​ദു​റ​ഹി​മാന്റെ കൊ​ല​ക്കേ​സി​ൽ മു​സ്​​ലിം ലീ​ഗു​കാ​രാ​ണ് പ്ര​തി​ക​ൾ.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ​ തിരഞ്ഞെടുപ്പുമായി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്​​ന​ത്തി​ലാ​ണ്​ കാ​ഞ്ഞ​ങ്ങാ​ട്ട്​ ക​ല്ലൂ​രാ​വി പ​ഴ​യ ബീ​ച്ച് റോ​ഡി​ൽ വെ​ച്ച്​ 2020 ഡി​സം​ബ​ർ 23ന്​ ​ഔ​ഫ്​ കൊ​ല്ല​പ്പെ​ട്ട​ത്. എൽ.ഡി.എഫ് സ്ഥാ​നാ​ർ​ത്ഥിയു​ടെ വി​ജ​യ​ത്തി​നാ​യി പ്രാ​ദേ​ശി​ക​മാ​യി പ്ര​വ​ർ​ത്തി​ച്ച​തിന്റെ വി​രോ​ധ​ത്തി​ലാ​ണ്​ ഔ​ഫി​നെ മു​സ്​​ലിം ലീ​ഗു​കാ​ർ ആ​ക്ര​മി​ച്ച​ത്. കൂ​ത്തു​പ​റ​മ്പ്​ മ​ണ്ഡ​ല​ത്തി​ലെ മു​സ്​​ലിം ലീ​ഗ്​ സ്ഥാ​നാ​ർ​ത്ഥി പൊ​ട്ട​ങ്ക​ണ്ടി അ​ബ്​​ദു​ല്ല​ക്കുവേണ്ടി പ്ര​വ​ർ​ത്തി​ച്ച മു​സ്​​ലിം ലീ​ഗ് പ്രവർത്തകരും സി.​പി.​എ​മ്മും ത​മ്മി​ലു​ള്ള പ്ര​ശ്​​ന​ത്തി​ലാ​ണ്​ ക​ട​വ​ത്തൂ​ർ പു​ല്ലൂ​ക്ക​ര​യി​ൽ മ​ൻ​സൂ​ർ കൊല്ലപ്പെട്ടത്‌.

മ​ട്ട​ന്നൂ​രി​ൽ കൊ​ല്ല​പ്പെ​ട്ട ഷുഹൈബ്​​ യൂ​ത്ത്​ കോ​ൺ​ഗ്ര​സിന്റെ പ്രാ​ദേ​ശി​ക നേ​താ​വും കെ. ​സു​ധാ​ക​ര​ൻ എം.​പി​യു​ടെ അ​ടു​ത്തയാളുമായിരുന്നു. എ​സ്.​വൈ.​എ​സിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സാ​ന്ത്വ​നം സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​​ടെ ചു​ക്കാ​ൻ പി​ടി​ച്ചി​രു​ന്ന ആ​ളു​മാ​യി​രു​ന്നു . ​സി.​പി.​എം- കോ​ൺ​ഗ്ര​സ്​ പ്ര​ശ്​​ന​ത്തി​ന്റെ പേ​രി​ലാ​ണ്​ 2018 ഫെ​ബ്രു​വ​രി 12ന്​ ​ഷു​ഹൈ​ബി​നെ മ​ട്ട​ന്നൂ​രി​ൽ സി.​പി.​എ​മ്മു​കാ​ർ​ വെ​ട്ടികൊലപ്പെടുത്തിയത്.

മ​ൻ​സൂ​റിന്റെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​യെ​ന്ന്​ ആ​രോ​പി​ക്ക​​പ്പെ​ടു​ന്ന സു​ഹൈ​ലും കാ​ന്ത​പു​രം വി​ഭാ​ഗ​വു​മാ​യി നേ​ര​ത്തേ ബ​ന്ധ​മു​ണ്ടെന്നാണ് പറയപ്പെടുന്നത്. സു​ഹൈ​ൽ സ​ജീ​വ രാ​ഷ്​​ട്രീ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​താ​യി ബോ​ദ്ധ്യ​പ്പെ​ട്ട​തിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്രാ​ദേ​ശി​ക സം​ഘ​ട​ന നേ​തൃസ്ഥാ​ന​ത്തു​നി​ന്നും നേ​ര​ത്തെ നീ​ക്കം ചെ​യ്തി​ട്ടു​ണ്ടെ​ന്ന്​ എ​സ്.​വൈ.​എ​സ്​ പാ​നൂ​ർ സോ​ൺ ക​മ്മി​റ്റി അ​റി​യി​ച്ചു.