മരണങ്ങളെല്ലാം വിഷം ഉള്ളില്‍ ചെന്ന്; കൂടത്തായി കൊലപാതക പരമ്പരയിലെ മരണ കാരണം സ്ഥിരീകരിച്ച് മെഡിക്കല്‍ ബോര്‍ഡ്

കൂടത്തായി കൊലപാതകപരമ്പരയിലെ മരണങ്ങളെല്ലാം വിഷം ഉള്ളില്‍ ചെന്നാണെന്ന മെഡിക്കല്‍ ബോര്‍ഡ് സ്ഥിരീകരിച്ചു. മരണങ്ങള്‍ക്ക് കാരണമായത് സയനഡ് ആകാമെന്ന നിരീക്ഷണവും മെഡിക്കല്‍ ബോര്‍ഡ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്.

കൂടത്തായി കൊലപാതക പരമ്പരിയില്‍ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കിയിരുന്നത്. മരിച്ച മറ്റ് അഞ്ചു പേരുടേയും മരണം സംബന്ധിച്ച ശാസ്ത്രീയ വിലയിരുത്തലിനായിരുന്നു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്.

Read more

വിഷം കഴിച്ചാലുണ്ടാകുന്ന ലക്ഷണങ്ങളോടെയാണ് കൂടത്തായിയിലെ മരണങ്ങളെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. സാക്ഷി മൊഴികളെല്ലാം ഇവശരിവെക്കുന്നുവെന്നും മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിലുണ്ട്. സയനഡ് പോലുള്ള മാരക വിഷമാണ് മരണത്തിന് കാരണമായിരിക്കുന്നത്.