കേരളം 2020; കോവിഡ്, മരട് ഫ്ളാറ്റ്, മാവോവാദി കൊല, അഭയ കൊലക്കേസ് വിധി- പിന്നിട്ട സംഭവങ്ങൾ

2020 മറക്കാൻ പറ്റാത്ത ഓർമ്മകൾ ബാക്കി വെച്ചാണ് കടന്നു പോവുന്നത്. ജനുവരി മാസം തന്നെ രാജ്യത്ത് ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്.

ജനുവരി മുതൽ തുടങ്ങിയ കോവിഡ് വ്യാപനം ഡിസംബറിലും അവസാനിച്ചിട്ടില്ല. കോവിഡ് വാക്സിന് 2021 ജനുവരിയോടെ എത്തുന്നതോടെ പുതുവർഷം പ്രതീക്ഷയുടേതാണ്.

കോവിഡ് രോ​ഗം സ്ഥിരീകരിച്ചു

2020 ജനുവരി 30-നാണ് ഇന്ത്യയിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്യുന്നത്. തൃശൂരിലാണ് രോ​ഗം സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന് യാത്ര ചെയ്ത മൂന്ന് മലയാളി വിദ്യാർത്ഥികളിൽ നിന്നാണ് രോ​ഗം കേരളത്തിലെത്തിയത്.

കേരളത്തിലെ തൃശൂർ, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ. ഇവരിൽ രണ്ടുപേർ വുഹാനിലെ ഒരു സർവകലാശാലയിലെ മെഡിക്കൽ വിദ്യാർത്ഥികളാണ്. പോസിറ്റീവ് കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് കേരള സർക്കാർ “സംസ്ഥാന ദുരന്തമായി” പ്രഖ്യാപിച്ചു.

മാർച്ച് 8-ന് കേരളത്തിൽ നിന്ന് പുതിയ അഞ്ച് കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇറ്റലിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയ ദമ്പതികളും അവരുടെ 26 വയസ്സുള്ള മകനുമാണ് കൊറോണ ബാധ ഉണ്ടായിരുന്നത്.

കുടുംബവുമായി ബന്ധം പുലർത്തിയ രണ്ടുപേർ കൂടി രോഗബാധിതരാണെന്ന് പരിശോധനയിൽ തെളിഞ്ഞു. തുടർന്ന് അവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. കേരളത്തിൽ ചെലവഴിച്ച ഒരാഴ്ചയ്ക്കിടെ കുടുംബം ആരോഗ്യപരിശോധനയിൽ നിന്ന് രക്ഷപ്പെടുകയും മറ്റ് നിരവധി സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് സർക്കാർ “ഹൈ അലർട്ട്” പുറപ്പെടുവിച്ചു.

മാർച്ച് 25 രാജ്യം സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു. മേയ് വരെ നാല് തവണയാണ് രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ നീട്ടി കൊണ്ടുപോയത്. അതിനുശേഷം നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകാൻ തുടങ്ങി.

രാജ്യം ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ എല്ലാ സംസ്ഥാനങ്ങളും തങ്ങളുടെ അതിർത്തികൾ അവശ്യ സർവീസുകൾക്ക് തുറന്ന് കൊടുത്തെങ്കിലും കർണാടക റോഡിൽ മണ്ണിട്ട് അതിർത്തികൾ അടച്ചത് സംസ്ഥാനത്തെ ഏറെ ബാധിച്ചു.

ഏപ്രിൽ ഒന്ന് വരെ സംസ്ഥാനത്ത് രണ്ട് കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ അതിർത്തികൾ അടച്ചത് മൂലം 7 മരണം ഈ സമയത്ത് റിപ്പോർട്ട് ചെയ്തു.

കുടിയേറ്റ തൊഴിലാളികൾക്കായി ട്രെയിൻ

സംസ്ഥാനത്ത് ജോലി ചെയ്തിരുന്ന കുടിയേറ്റ തൊഴിലാളികളുടെ ആദ്യ സംഘം നാട്ടിലേക്ക് മടങ്ങുന്നത് മെയ് ഒന്നിനാണ്. ലോക്ഡൗണിനെ തുടർന്ന് കേരളത്തിൽ തുടരാൻ നിർബന്ധിതരായ 1200 ഒഡിഷ സ്വദേശികളാണ് പ്രത്യേക ട്രെയിനിൽ ആദ്യം നാട്ടിലേക്ക് മടങ്ങിയത്. ആലുവയിൽ നിന്നും ഭുവനേശ്വറിലേക്കായിരുന്നു ആദ്യ സർവീസ്.

പ്രവാസികളുമായി ആദ്യ വിമാനം കേരളത്തിലെത്തി

ദിവസങ്ങൾ നീണ്ട ആശങ്കൾക്ക് ഒടുവിൽ സ്വന്തം നാട്ടിലേക്ക് പ്രവാസികൾ മടങ്ങിയെത്താനാരംഭിച്ചത് മെയ് 7-നാണ്. രണ്ട് വിമാനങ്ങളാണ് ആദ്യ ദിവസം കേരളത്തിലെത്തിയത്. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കായിരുന്നു ആദ്യ സർവീസ്. രണ്ടാമത് ദുബായ് കരിപ്പൂർ വിമാനമായിരുന്നു പറന്നിറങ്ങിയത്.

പ്ലാസ്​റ്റിക് നിരോധനം

സംസ്ഥാനത്ത് പ്ലാസ്​റ്റിക് നിരോധനം ജനുവരി മുതൽ നിലവിൽ വന്നു. പ്ലാസ്​റ്റിക് സഞ്ചികൾ, പ്ലാസ്​റ്റിക് ആവരണമുള്ള പ്ലേറ്റുകൾ, ഷീറ്റുകൾ, കപ്പുകൾ, പ്ലാസ്​റ്റിക് പതാക, ഫ്ലക്സ്, ബാനർ തുടങ്ങിയവ നിരോധിച്ചു.

മരട്​ ഫ്ലാറ്റുകൾ തകർത്തു

മരടിൽ തീരദേശ നിയമം ലംഘിച്ച് പണിത നാല് ഫ്ലാറ്റുകളിൽ രണ്ടെണ്ണം -ഹോളി ഫെയ്ത്, ആൽഫ സെറിൻ ടവർ എന്നിവ – നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തു.

മരടിലെ ജയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തു. സുപ്രീംകോടതിയുടെ വിധിപ്രകാരമാണ് രണ്ട് ഘട്ടങ്ങളിലായി നാല് ഫ്ലാറ്റുകൾ തകർത്തത്.

ഓൺലൈൻ ക്ലാസ്

സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. പ്ലസ് ടു ഇംഗ്ലീഷ് ക്ലാസോടു കൂടിയാണ് സ്‌കൂളുകളിലെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത്.

സ്പ്രിംഗ്ളർ കരാർ വിവാദം

യുഎസ് ഐടി കമ്പനിയായ സ്പ്രിംഗ്ലറുമായുള്ള കരാറിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. വിവരങ്ങൾ ഉൾപ്പെടെയുള്ളവ ചോരുന്നെന്നായിരുന്നു ആരോപണം. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാർ അന്വേഷണത്തിനായി രണ്ടംഗ സമിതിയെ രൂപീകരിച്ചിരുന്നു.

കെ.എം ബഷീർ കൊലക്കേസ്​

മാധ്യമ പ്രവർത്തകൻ കെ.എം ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ കുറ്റപത്രമായി. ശ്രീറാം വെങ്കിട്ടരാമൻ ഒന്നാം പ്രതിയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ രണ്ടാം പ്രതിയുമായാണ് കുറ്റപത്രം

കെ.എം ഷാജിക്കെതിരെ എഫ്.‌ഐ.ആർ

അഴീക്കോട് സ്കൂളിൽ ഹയർ സെക്കന്‍ഡറി അനുവദിക്കാൻ പണം വാങ്ങിയെന്ന പരാതിയിൽ കെഎം ഷാജിക്കെതിരെ വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. 25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. 2013-14 കാലഘട്ടത്തിലാണ് സംഭവം നടക്കുന്നത്. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ പത്മനാഭനാണ് പരാതി നൽകിയത്.

എം ശിവശങ്കറിൻറെ അറസ്റ്റ്

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ അറസ്റ്റിൽ

കരിപ്പൂർ വിമാന അപകടം

ഓഗസ്റ്റ് 7-ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്നിറങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ് 1344 വിമാനം തകർന്നു.

ജോസ് കെ. മാണി ഇടത്തേക്ക്

കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുപക്ഷത്ത്. മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് അവസാനം.

വി. കെ ഇബ്രാഹിം കുഞ്ഞ് അറസ്റ്റിൽ

പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായി.

രാജമല ദുരന്തം

ഇടുക്കി രാജമല പെട്ടിമുടിയിൽ ഉരുൾ​െപാട്ടലിൽ 60-ലേറെ പേർ മരിച്ചു.

എം. സി കമറുദ്ദീൻ അറസ്റ്റിൽ

ഫാഷൻ ഗോൾഡ് തട്ടിപ്പിൽ എം സി കമറുദ്ദീൻ എംഎൽഎ അറസ്റ്റിൽ. 77 കേസുകളിലാണ് മുസ്ലിം ലീഗ് നേതാവായ കമറുദ്ദീൻ അന്വേഷണം നേരിടുന്നത്.

വീണ്ടും മാവോവാദികൊല

നവംബർ മൂന്നിന്​ വയനാട്ടിൽ മവോവാദി​​യെ തണ്ടർബോൾട്ട്​ കൊലപ്പെടുത്തി. തമിഴ്​നാട്​ തേനി പെരിയകുളം അണ്ണാനഗർ കോളനി സ്വദേശി വേൽമുരുകൻ ആണ്​ കൊല്ലപ്പെട്ടത്​.

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്

മൂന്നുഘട്ടങ്ങളിലായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മേൽക്കൈ നേടി. എൽഡിഎഫിന് 41.55% വോട്ട്

അഭയ കൊലക്കേസ് വിധി

28 വർഷത്തിനു ശേഷം സിസ്റ്റർ അഭയ കൊലപാതക കേസിൽ വിധി. ഫാ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സി. സെഫിയ്ക്ക് ജീവപര്യന്തവും ശിക്ഷ.

കർഷകർക്ക് പിന്തുണയുമായി പ്രമേയം

Read more

കേന്ദ്ര സർക്കാർ തിടുക്കത്തിൽ നടപ്പാക്കിയ മൂന്ന് വിവാദ കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രമേയം കേരള നിയമസഭ ഏകകണ്ഠമായി പാസാക്കി.