ഇന്ധനവില വർദ്ധന; കോണ്‍ഗ്രസ് സമരം ജനം നെഞ്ചിലേറ്റി, നവംബര്‍ 18-ന് മാര്‍ച്ചും ധര്‍ണയും: കെ. സുധാകരൻ

 

 

ഇന്ധനവില വർദ്ധനയ്ക്കതിരെ നവംബര്‍ 18-ന് 140 മണ്ഡലങ്ങളിലെ 280 കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ സുധാകരന്‍. മൂന്നാം ഘട്ടത്തില്‍ സെക്രട്ടേറിയറ്റ് മുതല്‍ രാജ്ഭവന്‍ വരെ മനുഷ്യച്ചങ്ങല തീര്‍ക്കുമെന്നും സുധാകരൻ അറിയിച്ചു.

ഇന്ധനവിലക്കെതിരെ കോണ്‍ഗ്രസ് നടത്തിയ സമരം ജനങ്ങള്‍ നെഞ്ചിലേറ്റിയെന്നും. സമരം ജനങ്ങളെ ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. ഇന്ധനവില വർദ്ധനയിലൂടെ 18,000 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ തട്ടിയെടുത്തു. വിലയില്‍ ഇളവ് നല്‍കാന്‍ കഴിയാത്തതിനെ കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കണം. കേന്ദ്രം കാണിച്ച ഔദാര്യമെങ്കിലും സംസ്ഥാന സര്‍ക്കാരും കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പുനഃസംഘടന മുന്നോട്ട് പോകാന്‍ ഒറ്റക്കെട്ടായി തീരുമാനം എടുത്തു കഴിഞ്ഞു. ദീപ മോഹനന്റെ സമരം ദളിത് വിഭാഗത്തിന്റെ ആത്മവീര്യത്തിന്റെ തെളിവാണ്. സമരത്തില്‍ കോണ്‍ഗ്രസും പങ്ക് വഹിച്ചു. പാലക്കാട് മുതലമടയിലെ ജാതിവിവേചനത്തിന് പിന്നില്‍ സിപിഎമ്മാണ്. മുതലമടയിലെ സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണ്. അംബേദ്കര്‍ കോളനിയിലെ 47 കുടുംബങ്ങളെ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നും സുധാകരൻ പറഞ്ഞു.