കെ.എം ഷാജിക്ക് എതിരെ ഇഞ്ചിനടൽ സമരവുമായി ഡി.വൈ.എഫ്.ഐ

Advertisement

അനധികൃത സ്വത്ത് സമ്പാദനം നടത്തിയ കെഎം ഷാജി, എംഎൽഎ സ്ഥാനം രാജിവെയ്ക്കുക എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ ഇഞ്ചി നടൽ സമരം.

മുതലക്കുളം മൈതാനിയിൽ നടന്ന പ്രതിഷേധ സമരം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി വസീഫ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി ഷിജിത്ത്, ജില്ലാ കമ്മിറ്റി അംഗം ആർ. ഷാജി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

കെ.എം. ഷാജി എം.എൽ.എക്കെതിരെ ശക്തമായ സമരത്തിലേക്ക് ഡി.വൈ.എഫ്.ഐ നീങ്ങുകയാണ്. എം.എൽ.എ സമ്പത്തിന്റെ സ്രോതസ് വെളിപ്പെടുത്തണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

ഇഞ്ചിക്കർഷകനല്ല, അധോലോക കർഷകനാണ് ഷാജിയെന്നും അതിനാൽ തന്റെ അര എം.എൽ.എ. സ്ഥാനം ഒഴിയണമെന്നുമാണ് സംസ്ഥാന പ്രസിഡന്റ് എ.എ റഹീം ആവശ്യപ്പെട്ടത്.