സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ജേക്കബ് തോമസ്; 'സുസ്ഥിതര വികസനമെന്നാല്‍ കൂടുതല്‍ മദ്യം കുടിപ്പിക്കലാണോ?'

എല്‍.ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ഡിജിപി ജേക്കബ് തോമസ്. ആരെ വേണമെങ്കിലും വളയ്ക്കാനും ഒടിക്കാനും മദ്യമാഫിയയ്ക്ക് സാധിക്കുന്നു. മദ്യ വിരുദ്ധസമിതി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദേഹം.

കള്ള് മദ്യം അല്ലാതാകുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും അദേഹം പറഞ്ഞു. മദ്യമാഫിയകളെ എതിര്‍ക്കുന്നവര്‍ക്ക് പിന്നെ യൂണിഫോം ഇടേണ്ടിവരില്ല. സുസ്ഥിതര വികസനമെന്നാല്‍ കൂടുതല്‍ മദ്യം കുടിപ്പിക്കലാണോയെന്നും ജേക്കബ് തോമസ് ചോദിച്ചു.

Read more

“തന്രെ അനുഭവത്തിൽ നിന്നാണ് ഇത് പറയുന്നത്. ആരെയാണ് ഒടിക്കേണ്ടത്. ആരെയാണ് വളയക്കേണ്ടത് എന്ന് മദ്യ മാഫിയയ്ക്ക് ബോധ്യമുണ്ട്. അഴിമതി നടത്തിയവർ തന്നെ മദ്യ നയം തീരുമാനിക്കുമ്പോൾ അഴിമതി സമം നയം എന്ന നില തുടരുമെന്നും” അദ്ദേഹം പറഞ്ഞു. മാറിമാറി വരുന്ന സർക്കാരുകളുമായി നിലപാടുകളുടെ പേരിൽ ഇടയേണ്ടി വന്ന ജേക്കബ് തോമസ് ഐപിഎസ് ഇപ്പോൾ സസ്‌പെൻഷനിലാണ്.