ഇടുക്കിയിൽ മരിച്ച സ്ത്രീക്ക് കോവിഡ്; മരണം ഹൃദയാഘാതം മൂലം

കേരളത്തിൽ വീണ്ടും കോവിഡ് മരണം. ഇടുക്കിയിൽ കോവിഡ് രോ​ഗബാധ മൂലം സ്ത്രീ മരിച്ചു. ഇടുക്കി രാജാക്കാട് സ്വദേശി വൽസമ്മ ജോയ് (59) ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

രാവിലെ പത്തിനായിരുന്നു മരണം. ഹൃദയാഘാതത്തെ തുടർന്ന് 10നു രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൽസമ്മയുടെ രോഗ ഉറവിടം കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

വെള്ളിയാഴ്ച്ചയാണ് വൽസമ്മയെ നെഞ്ചുവേദനയെ തുടർന്ന് ഇടുക്കിയിൽ നിന്ന് എറണാകുളം ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇവർക്ക് കൊവിഡ് ലക്ഷണങ്ങൾ ഇല്ലായിരുന്നു.

Read more

എവിടെ നിന്നാണ് വൽസമ്മക്ക് രോഗം പിടിപെട്ടതെന്ന് വ്യക്തമല്ല. ഇവർ ദൂരയാത്രകൾ ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.