എകെജി സെന്റര്‍ ആക്രമണക്കേസ്: നിര്‍ണായക തെളിവ് കിട്ടിയെന്ന് ക്രൈംബ്രാഞ്ച്

എ.കെ.ജി.സെന്റര്‍ ആക്രമണക്കേസില്‍ പ്രതി ജിതിനുമായി ഇന്നലെ നടത്തിയ തെളിവെടുപ്പിലും ചോദ്യം ചെയ്യലിലും നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി ക്രൈംബ്രാഞ്ച്. എകെജി സെന്റര്‍ ആക്രമിച്ച സമയം ജിതിന്‍ ധരിച്ചിരുന്ന ഷൂസ് ക്രൈം ബ്രാഞ്ചിന് ലഭിച്ചുവെന്നാണ് വിവരം.

കേസില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റു കൂടിയായ പ്രതി ജിതിനുമായുളള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാനുള്ള ക്രൈംബ്രാഞ്ച് നീക്കം.

Read more

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ വധിക്കാന്‍ ശ്രമിച്ച കേസിലും സുഹൈല്‍ ഷാജഹാനെ ചോദ്യം ചെയ്യാന്‍ പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. രണ്ടു പ്രാവശ്യം നോട്ടീസ് നല്‍കിയെങ്കിലും സുഹൈല്‍ ഷാജഹാന്‍ ഹാജരായിരുന്നില്ല.