പെരുമ്പാവൂരില്‍ രണ്ടുനില വീട് ഇടിഞ്ഞു വീണു; പതിമൂന്നുകാരന്‍ മരിച്ചു

പെരുമ്പാവൂരില്‍ രണ്ടുനില വീട് ഇടിഞ്ഞു താഴ്ന്ന് അപകടം. പതിമൂന്നുകാരന്‍ മരിച്ചു. ബരിനാരായണന്‍ നമ്പൂതിരിയാണ് മരിച്ചത്. കീഴില്ലത്ത് ഇന്ന് രാവിലെയാണ് സംഭവം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.

പരിക്കേറ്റ 85 വയസ്സുള്ള വയോധികന് ഉള്‍പ്പെടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം നടക്കുന്ന സമയത്ത് ഏഴ് പേരാണ് വീട്ടിലുണ്ടായിരുന്നത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് വീട്ടുകാരെ രക്ഷിച്ചത്.

Read more

വലിയ ശബ്ദത്തോടെ വീട് ഇടിഞ്ഞു വീഴുകയായിരുന്നു. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല.