ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി; പ്രതി കുഞ്ഞിന്റെ അച്ഛന്റെ ആദ്യ ഭാര്യ

തിരുവനന്തപുരം കാട്ടാക്കടയില്‍ ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയുടെ സഹോദരിയാണ് കൃത്യം നടത്തിയത്. കൊണ്ണിയൂര്‍ സൈമണ്‍ റോഡില്‍ ഇന്ന് രാവിലെ ആയിരുന്നു സംഭവം നടന്നത്. പ്രതി മഞ്ചുവിനെ വിളപ്പില്‍ശാല പൊലീസ് കസ്റ്റഡിയിലെടുത്തു.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കാട്ടാക്കട അഗ്നിശമന സേന കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്രീകണ്ഠന്‍-സിന്ധു ദമ്പതികളുടെ കുട്ടിയാണ് കൊല്ലപ്പെട്ടത്. ശ്രീകണ്ഠന്റെ ആദ്യ ഭാര്യയാണ് പ്രതി മഞ്ചു. ഇവരുടെ രണ്ടാമത്തെ പ്രസവത്തോടെ മാനസിക പ്രശ്‌നങ്ങളുണ്ടായി.

Read more

ഇതിന് പിന്നാലെ ശ്രീകണ്ഠന്‍ മഞ്ചുവിന്റെ സഹോദരി സിന്ധുവിനെ വിവാഹം ചെയ്തു. ഈ വിവാഹത്തില്‍ ജനിച്ച കുട്ടിയെയാണ് കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം പ്രതിയായ മഞ്ചു തന്നെയാണ് വിവരം തൊഴിലുറപ്പ് തൊഴിലാളികളെ അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയാണ് അഗ്നിശമന സേനയെ വിളിച്ചുവരുത്തിയത്.