കണ്ണൂരില്‍ കിണറ്റില്‍ നിന്നും പുറത്തെടുത്ത പുലി ചത്തു

കണ്ണൂരില്‍ കിണറ്റില്‍ വീണതിനെ തുടര്‍ന്ന് രക്ഷപ്പെടുത്തിയ പുലി ചത്തു. കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തിയ ശേഷം മയക്കുവെടി വച്ച് കൂട്ടിലാക്കിയ പുലി രാത്രിയോടെയാണ് ചത്തത്. പുലിയുടെ മൃതദേഹം നാളെ വയനാട്ടിലെത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തും. വനംവകുപ്പ് സംഘവും പൊലീസും ഫയഫോഴ്‌സും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് പുലിയെ കരയ്‌ക്കെത്തിച്ചത്.

ഇന്ന് രാവിലെയാണ് കണ്ണൂര്‍ അണിയാരം മാമക്കണ്ടി പീടികയില്‍ സുധിയുടെ നിര്‍മാണം നടക്കുന്ന വീട്ടിലെ കിണറ്റില്‍ പുളളിപ്പുലിയെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് സംഘവും പൊലീസും ഫയഫോഴ്‌സും സംയുക്തമായി നടത്തിയ ദൗത്യത്തിലൂടെ പുലിയെ പുറത്തെടുക്കുകയായിരുന്നു.

Read more

രണ്ട് കിലോമീറ്റര്‍ അകലെ കനകമലയാണ് പ്രദേശത്തോട് ചേര്‍ന്ന വനമേഖല. എന്നാല്‍ അവിടെയും പുലിയുടെ സാന്നിധ്യം ഇതുവരെയുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.