ഹമാസിനെ ഭീകരരാക്കിയ കെ കെ ഷൈലജക്ക് നേരെ കനത്ത സൈബര്‍ ആക്രമണം

എം എ ബേബിയെ തള്ളിക്കൊണ്ട് ഹമാസിനെ ഭീകരരാക്കിയ കെ കെ ഷൈലജക്ക് നേരെ കനത്ത സൈബര്‍ ആക്രമണം.ഇസ്രായേലാണ് ഭീകരര്‍ എന്നും ഹമാസ് നിവൃത്തിയില്ലാതെ തിരിച്ചടിക്കുകമാത്രാമണ് ചെയ്യുന്നതെന്ന എം എ ബേബിയുടെ നിലപാടിനെ തിരുത്തിക്കൊണ്ട് ഹമാസ് ഭീകരര്‍ എന്ന് പറഞ്ഞ് ഫേസ് ബുക്ക് പോസ്റ്റിട്ട മുന്‍ മന്ത്രി കെ കെ ശൈലജക്കെതിരെ കടുത്ത സൈബര്‍ ആക്രമണം.

ഇസ്രയേലിന്റെ ജനവാസ മേഖലയില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കുമെന്ന കെ കെ ശൈലജയുടെ ഫേസ് ബുക്ക് പോസ്റ്റാണ് സി പി എം സൈബര്‍ ടീമുകളേടതടക്കം കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയത്.

സി പി എം പൊളിറ്റ്ബ്യറോ അംഗം എം എബേബി ആദ്യം തന്നെ ഹമാസിനെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നിരുന്നു. പിന്നാലെ സി പി എമ്മിന്റെ ഔദ്യോഗിക നിലപാടും പുറത്ത് വന്നു. അതും ഹമാസിന് അനുകൂലമായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം തള്ളിക്കൊണ്ടാണ് കെ കെ ശൈലജ ഹമാസിനെ ഭീകര്‍ എന്ന് വിളിച്ചുകൊണ്ട് രംഗത്ത് വന്നത്.

ഷൈലജയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

അധികാരഭ്രാന്തിന്റെയും പണക്കൊതിയുടെയുംഅനന്തരഫലമാണ് യുദ്ധങ്ങള്‍.നിഷ്‌കളങ്കരായ
അനേകം മനുഷ്യര്‍ ഓരോ യുദ്ധത്തിലും കുരുതി കൊടുക്കപ്പെടുന്നു.ബോംബാക്രമണത്തില്‍ പൊള്ളിക്കരിഞ്ഞ കുഞ്ഞുടലുകള്‍ നമ്മുടെ ഉറക്കം കെടുത്തുന്നു.

ഇസ്രയേലിന്റെ ജനവാസ മേഖലയില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും.അതോടൊപ്പം 1948 മുതല്‍ പലസ്തീന്‍ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ തോതിലുള്ളഭീകരതയാണെന്നും അതിനു കാരണക്കാര്‍ ഇസ്രയേലും അവര്‍ക്ക് പിന്തുണ നല്‍കുന്ന സാമ്രാജ്യത്വ ശക്തികളുമാണെന്ന യാഥാര്ഥ്യം മറച്ചുവെക്കാന്‍ കഴിയില്ല.

Read more

മുതലാളിത്ത ലാഭക്കൊതിയുടെ സൃഷ്ടിയായയുദ്ധങ്ങളില്‍ പിടഞ്ഞുവീഴുന്ന മനുഷ്യരെ നോക്കി
നെടുവീര്‍പ്പിടുക മാത്രമല്ല പ്രതിഷേധിക്കുക കൂടിചെയ്യുകയാണ് നമ്മുടെ ഉത്തരവാദിത്വം