ഭാരതാംബ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ നടപടി വൈകിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മൗനത്തിന്റെ വാത്മീകി ആയിരുന്നു പിണറായി വിജയൻ എന്ന് പറഞ്ഞ വി ഡി സതീശൻ ഗവർണറുടെ ഔദ്യോഗിക പരിപാടികളും രാജ്ഭവനും ആർ എസ് എസ് പരിപാടികൾ ആയി മാറ്റരുതെന്നും പറഞ്ഞു.
സംഘപരിവാർ എപ്പോഴും ശ്രമിക്കുന്നത് വർഗീയ ധ്രുവീകരണത്തിന് വേണ്ടിയാണ്. അവരെപ്പോലെ സർക്കാരും മുഖ്യമന്ത്രിയും പോകരുത്. ഗവർണർ ഇരിക്കുന്ന സ്ഥാനത്തെ ദുരുപയോഗപ്പെടുത്തരുത്. രാഷ്ട്രീയ താൽപര്യങ്ങളും മത താൽപര്യങ്ങളും ഗവർണർ ചെയ്യാൻ പാടില്ല. അത് ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണ് എന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം അൻവറുമായി ചർച്ച ആകാം എന്ന എം കെ മുനീർ അഭിപ്രായം വ്യക്തിപരമാണെന്നും യുഡിഎഫ് ഒറ്റക്കെട്ടായി തീരുമാനമെടുത്തപ്പോൾ അന്ന് എം കെ മുനീർ താനുമായി സംസാരിച്ചിരുന്നുവെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. അൻവർ ഉണ്ടായിരുന്നെങ്കിൽ എന്ന് ഇനി ആരും പറയില്ലെന്നും ആ വാതിൽ അടച്ചുവെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.