മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു

എറണാകുളം എരൂരില്‍ മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. എരൂര്‍ പെരിയക്കാട് സ്വദേശി സനല്‍ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Read more

കായലില്‍ വീണ് മരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട സനലിന്റെ സുഹൃത്ത് അശോകനെയാണ് ഹില്‍പാലസ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമിച്ച മറ്റൊരു സുഹൃത്തിനായി പൊലീസ് അന്വേഷണം തുടരുകയാണ്. സനലിന്റെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക് മാറ്റി.