അശ്ലീല കമന്റ്, ലിമിറ്റ് കടന്നപ്പോള്‍ എന്റെ കൈയില്‍ നിന്ന് പോയി; ഷൂട്ടിംഗ് കാണാനെത്തിയവരെ തല്ലിയതിനെ കുറിച്ച് ആസിഫ് അലി

മലയാള സിനിമയിലെ യുവനടന്‍ ആസിഫ് അലി ഒരിക്കല്‍ ഷൂട്ടിംഗ് കാണാനെത്തിയവരെ തല്ലിയ സംഭവം വലിയ വിവാദമായിരുന്നു. എന്നാല്‍, സഹപ്രവര്‍ത്തകയും സുഹൃത്തുമായ നടി ഭാവനയെ ഷൂട്ടിംഗ് കാണാനെത്തിയ ചിലര്‍ അശ്‌ളീല കമന്റടിച്ചതിനെത്തുടര്‍ന്നാണ് ് ആസിഫ് അലി യുവാക്കളെ തല്ലിയത്. ഇപ്പോഴിതാ ഈ സംഭവം സംബന്ധിച്ചുള്ള നടന്റെ അഭിമുഖത്തിന്റെ പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നു.

‘എന്റെ വളരെ അടുത്ത സുഹൃത്തായ ഭാവനയോട് ഒരു കൂട്ടം യുവാക്കള്‍ ആസിഫിനൊപ്പം അഭിനയിച്ചുകൊണ്ടിരിക്കെ മോശമായി പെരുമാറി. ആ സംഭവം കണ്ട് ഒന്ന്, രണ്ട്, മൂന്ന് എന്ന് എണ്ണിതീരും മുമ്പെ ഞാന്‍ അവരെ പോയി കൈകാര്യം ചെയ്തു.

ഒരു പെണ്‍കുട്ടിയോട് സംസാരിക്കാന്‍ പാടില്ലാത്ത രീതിയില്‍ അവര്‍ സംസാരിച്ചു. ഒന്ന് രണ്ട് പ്രാവശ്യം അവരോട് ഞന്‍ പറഞ്ഞു. അങ്ങനെ ചെയ്യരുതെന്ന്. ഞാന്‍ മാത്രമല്ല ഷൂട്ട് കണ്ടുകൊണ്ടിരുന്നവര്‍ വരെ ആ യുവാക്കളെ വാണ്‍ ചെയ്തിരുന്നു.

രണ്ട് പ്രാവശ്യം ഞാന്‍ പറഞ്ഞിട്ട് അവര്‍ കേട്ടില്ല. പിന്നെ ഞാന്‍ അടിച്ചു. എന്റെ കുറച്ച് പ്രശ്‌നങ്ങള്‍ ഇതൊക്കെയാണ്. ഞാന്‍ വളരെ സാധാരണക്കാരനാണ്. എനിക്ക് പെട്ടന്ന് ദേഷ്യവും സങ്കടവും വരും. അവര്‍ ഒരു ലിമിറ്റ് ക്രോസ് ചെയ്തപ്പോഴാണ് എന്റെ കൈയ്യില്‍ നിന്നും പോയി. അവന്റെ കിളിപോയി’ ആസിഫ് അലി പറഞ്ഞു.