ബിഗ് ബോസ് വീണ്ടും; മോഹന്‍ലാല്‍ തന്നെ അവതാരകന്‍

ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാമത്തെ സീസണ്‍ ആരംഭിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ തന്നെയാവും ഇത്തവണയും അവതാരകനായി എത്തുക എന്ന സൂചനകളാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നത്. ഈ വര്‍ഷം അവസാനത്തോടെ അടുത്ത സീസണ്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മത്സരാര്‍ത്ഥികളെ നിര്‍ദ്ദേശിക്കാനുള്ള അവസരം പ്രേക്ഷകര്‍ക്കും നല്‍കിയിട്ടുണ്ട്.

ടിവി അവതാരകനായ സാബുമോന്‍ ബിഗ് ബോസ് ടൈറ്റില്‍ നേടിയപ്പോള്‍ പേളി മാണിയും മോഡലും നടനുമായ ഷിയാസ് കരീമുമാണ് റണ്ണര്‍ അപ്പ് പുരസ്‌കാരങ്ങള്‍ നേടിയത്.

അടുത്ത സീസണില്‍ ആരൊക്കെയാവും മത്സരാര്‍ത്ഥികള്‍ എന്നറിയാനുള്ള ആകാംക്ഷയിലാണ് ബിഗ് ബോസ് ആരാധകര്‍. 16 മത്സരാര്‍ത്ഥികളാവും ഈ സീസണിലും ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍.